പാകിസ്​താനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ നികുതി 200 ശതമാനമാക്കി

08:30 AM
17/02/2019
pakisthan-23

ന്യൂഡൽഹി: പാകിസ്​താന്​ നൽകിയിരുന്ന അതിപ്രിയ രാഷ്​ട്രപദവി പിൻവലിച്ചതിന്​ പിന്നാലെ ഉൽപന്നങ്ങളുടെ തീരുവ ഉയർത്തി ഇന്ത്യ. പാകിസ്​താനിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ 200 ശതമാനമായാണ്​ വർധിപ്പിച്ചത്​​. ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയാണ്​ തീരുവ ഉയർത്താനുള്ള തീരുമാനം അറിയിച്ചത്​. അടിയന്തരമായി നടപടി കൈകൊള്ളുന്നുവെന്ന​ാണ്​ ജെയ്​റ്റ്​ലി ട്വിറ്റർ പോസ്​റ്റിൽ വ്യക്​തമാക്കിയത്​.

1996ലാണ്​ ഇന്ത്യ പാകിസ്​താന്​ അതിപ്രിയ രാഷ്​ട്രപദവി നൽകിയത്​. പദവി പിൻവലിച്ചതോടെ ഇന്ത്യക്ക്​ പാക്​ ഉൽപന്നങ്ങൾക്ക്​ മേൽ ഇഷ്​ടം പോലെ നികുതി ചുമത്താം. എന്നാൽ, ഇന്ത്യൻ നടപടിയോട്​ പാകിസ്​താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട്​ ബില്യൺ ഡോളറി​​​െൻറ വ്യാപാരമാണ്​ ഇന്ത്യയും പാകിസ്​താനും തമ്മിൽ പ്രതിവർഷം നടത്തുന്നത്​.

വ്യാഴാഴ്​ചയാണ്​ പുൽവാമയിൽ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണമുണ്ടായത്​. സംഭവത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.

Loading...
COMMENTS