Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകറൻസി ചെസ്​റ്റുകൾ...

കറൻസി ചെസ്​റ്റുകൾ കുറയുന്നു;  പണ നീക്കത്തെ ബാധിക്കും 

text_fields
bookmark_border
കറൻസി ചെസ്​റ്റുകൾ കുറയുന്നു;  പണ നീക്കത്തെ ബാധിക്കും 
cancel

തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ 32 ക​റ​ൻ​സി ചെ​സ്​​റ്റു​ക​ൾ പൂ​ട്ടാ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ തി​രു​വ​ന​ന്ത​പു​രം ലോ​ക്ക​ൽ ഹെ​ഡ്​ ഒാ​ഫി​സി​ന്​ ആ​ർ.​ബി.​െ​എ അ​നു​മ​തി ന​ൽ​കി. സ​ർ​ക്കാ​റി​​െൻറ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന ശാ​ഖ​ക​ളി​ലെ ചെ​സ്​​റ്റും പൂ​ട്ടു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ൽ, പ്ര​ത്യേ​കി​ച്ച്​ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ സ​മീ​പ​കാ​ല​ത്ത്​ ആ​ർ.​ബി.​െ​എ​യി​ൽ​നി​ന്ന്​ ബാ​ങ്ക്​ ശാ​ഖ​ക​ളി​ലേ​ക്കു​ള്ള പ​ണ​ത്തി​​െൻറ നീ​ക്കം പ​തു​ക്കെ​യാ​ണെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ​യാ​ണ്​ 32 ചെ​സ്​​റ്റു​ക​ൾ പൂ​ട്ടു​ന്ന​ത്. ബാ​ങ്കു​ക​ളി​ലേ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ണം ആ​ർ.​ബി.​െ​എ സൂ​ക്ഷി​ക്കു​ന്ന ഇ​ട​മാ​ണ്​ ചെ​സ്​​റ്റ്. വി​വി​ധ ബാ​ങ്കു​ക​ളി​ലും ട്ര​ഷ​റി​ക​ളി​ലു​മാ​ണ്​ ചെ​സ്​​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ മു​ഖേ​ന ശേ​ഖ​രി​ക്കു​ന്ന കേ​ടാ​യ​തും മു​ഷി​ഞ്ഞ​തു​മാ​യ ​േനാ​ട്ടു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തും ചെ​സ്​​റ്റി​ലാ​ണ്. സം​സ്​​ഥാ​ന​ത്ത്​ 202 ചെ​സ്​​റ്റു​ക​ളു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. നോ​ട്ട്​ ​നി​രോ​ധ​ന സ​മ​യ​ത്ത്​ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക്​ ആ​വ​ശ്യ​ത്തി​ന്​ പ​ണം എ​ത്താ​ത്ത​തി​ന്​ ഒ​രു കാ​ര​ണം ചെ​സ്​​റ്റു​ക​ളു​ടെ കു​റ​വാ​യി​രു​ന്നു. 

ഒ​രു ചെ​സ്​​റ്റി​ന്​ അ​ഞ്ച്​ കാ​വ​ൽ​ക്കാ​ർ വേ​ണം. 32 ചെ​സ്​​റ്റ്​ പൂ​ട്ടു​േ​മ്പാ​ൾ 160 പേ​ർ​ക്ക്​ ​േജാ​ലി ന​ഷ്​​ട​പ്പെ​ടും. ചെ​സ്​​റ്റു​ക​ളു​ടെ കു​റ​വ്​ ജ​ന​ത്തെ​യും സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ളെ​യും ബാ​ധി​ക്കാ​തെ നോ​ക്ക​ണ​മെ​ന്ന്​ ആ​ർ.​ബി.​െ​എ ത​ന്നെ നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ബാ​ധി​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ലോ​ക്ക​ൽ ഹെ​ഡ്​ ഒാ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ചെ​ല​വ്​ ചു​രു​ക്ക​ലി​​െൻറ പേ​രി​ലാ​ണ്​ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ.

പൂ​ട്ടു​ന്ന ചെ​സ്​​റ്റു​ക​ൾ: ആ​ല​പ്പു​ഴ സി​വി​ൽ സ്​​റ്റേ​ഷ​ൻ, ആ​ലു​വ, അ​മ്പ​ല​പ്പു​ഴ, അ​ങ്ക​മാ​ലി ടൗ​ൺ, ച​വ​റ, ക​ൽ​പ​റ്റ, ക​ണ്ണൂ​ർ സി​വി​ൽ സ്​​റ്റേ​ഷ​ൻ, ക​ണ്ണൂ​ർ റോ​ഡ്,​ കോ​ഴി​ക്കോ​ട്, കൊ​ല്ലം സി​വി​ൽ സ്​​റ്റേ​ഷ​ൻ, കോ​ത​മം​ഗ​ലം, കു​ണ്ട​റ, കു​ന്നം​കു​ളം ടൗ​ൺ, മ​ഞ്ചേ​രി ടൗ​ൺ, മാ​ന്നാ​ർ, മൂ​ല​മ​റ്റം, നാ​യ​ര​മ്പ​ലം, ഒാ​വ​ർ​സീ​സ്​ ബ്രാ​ഞ്ച്​ കൊ​ച്ചി, പ​ന്ത​ളം, പ​ത്ത​നം​തി​ട്ട, പെ​രു​മ്പാ​വൂ​ർ ടൗ​ൺ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റോ​ഡ്​ കാ​സ​ർ​കോ​ട്​, ശ്രീ​ക​ണ്​​ഠാ​പു​രം, ശ്രീ​കൃ​ഷ്​​ണ​പു​രം, തി​രു​വ​ല്ല, തൃ​ശൂ​ർ ട്ര​ഷ​റി, തി​രൂ​ര​ങ്ങാ​ടി, ടൗ​ൺ ബ്രാ​ഞ്ച്​ കാ​യം​കു​ളം, ട്ര​ഷ​റി ബ്രാ​ഞ്ച്​ ആ​റ്റി​ങ്ങ​ൽ, ട്ര​ഷ​റി ബ്രാ​ഞ്ച്​ തൃ​പ്പൂ​ണി​ത്തു​റ, ട്ര​ഷ​റി ബ്രോ​ഡ്​​വേ ബ്രാ​ഞ്ച്​ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം മെ​യി​ൻ, വെ​ള്ള​യ​മ്പ​ലം സ്​​ക്വ​യ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currencymalayalam newsCurrency Check Post
News Summary - Currency Check Post-Business News
Next Story