‘സി.എസ്​.ബി’ പേരുമാറ്റത്തിൽ ഒതുങ്ങില്ല, ശാഖകൾ കുറച്ചുതുടങ്ങി 

  • ബോർഡ്​ ‘സി.എസ്​.ബി ബാങ്ക്​’ ആയി; വകുപ്പുകൾ സംസ്ഥാനം വിടുന്നു​

csb-limited

തൃ​ശൂ​ർ: കാ​ത്ത​ലി​ക്​ സി​റി​യ​ൻ ബാ​ങ്കി​​െൻറ പേ​ര്​ ‘സി.​എ​സ്.​ബി ബാ​ങ്ക്​ ലി​മി​റ്റ​ഡ്​’​എ​ന്ന്​ മാ​റ്റി​യ ന​ട​പ​ടി പേ​രു​മാ​റ്റ​ത്തി​ൽ ഒ​തു​ങ്ങി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​വു​ന്നു. ന​ഷ്​​ട​വും യു​ക്തി​സ​ഹ​മാ​യ ഏ​കീ​ക​ര​ണ​വും പ​റ​ഞ്ഞ്​ ശാ​ഖ​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു തു​ട​ങ്ങി. സ്​​റ്റാ​ഫ്​ ഡി​പാ​ർ​ട്ട്​​മ​െൻറ്​ ചെ​ന്നൈ​യി​ലേ​ക്ക്​ മാ​റ്റി. ക്രെ​ഡി​റ്റ്​ വി​ഭാ​ഗം ​െച​ന്നൈ​യി​ലേ​ക്കും അ​ക്കൗ​ണ്ട്​​സ്, ബോ​ർ​ഡ്​ ആ​ൻ​ഡ്​​ ഷെ​യേ​ഴ്​​സ്​ വി​ഭാ​ഗ​ങ്ങ​ൾ മും​ബൈ​യി​ലേ​ക്കും മാ​റ്റാ​ൻ നീ​ക്കം ന​ട​ക്കു​ന്നു. പ​കു​തി​യി​ല​ധി​കം ഓ​ഹ​രി​ക്ക്​ വി​ദേ​ശ പ​ങ്കാ​ളി​ത്തം അ​നു​വ​ദി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ബാ​ങ്കാ​യ സി.​എ​സ്.​ബി വൈ​കാ​തെ കേ​ര​ളം വി​ടു​ന്ന ത​ര​ത്തി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ.
തൃ​ശൂ​രി​ലെ ആ​സ്ഥാ​ന ഓ​ഫി​സി​ൽ ഉ​ൾ​പ്പെ​ടെ കാ​ത്ത​ലി​ക്​ സി​റി​യ​ൻ ബാ​ങ്ക്​ എ​ന്ന ബോ​ർ​ഡ്​ മാ​റ്റി ‘സി.​എ​സ്.​ബി ബാ​ങ്ക്​ ലി​മി​റ്റ​ഡ്​’​എ​ന്നാ​ക്കി. ന​ഷ്​​ടം വ​രു​ത്തി​യ 12 ശാ​ഖ​ക​ൾ പൂ​ട്ടി​യ​താ​യി എം.​ഡി സി.​വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. 

ഈ​മാ​സം എ​ട്ടി​ന്​ സേ​വ​ന​ത്തി​ൽ 32 മാ​സം പൂ​ർ​ത്തി​യാ​ക്കു​ക​യും നാ​ല്​ മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം സ​ർ​വി​സി​ൽ അ​വ​ശേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​​െൻറ കാ​ല​ത്ത്​ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​യ​ച്ച കു​റി​പ്പി​ൽ എം.​ഡി ശാ​ഖ പൂ​ട്ട​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.ആ​സ്ഥാ​നം സ്ഥി​തി ചെ​യ്യു​ന്ന തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ശാ​ഖ​ക​ൾ കു​റ​ച്ചു. ര​ണ്ടും മൂ​ന്നും ശാ​ഖ നി​ർ​ത്തി ഇ​ട​പാ​ടു​കാ​രെ പു​തി​യ ശാ​ഖ​യി​ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്. ബാ​ങ്കി​ന്​ സം​സ്ഥാ​ന​ത്ത്​ മു​ന്നൂ​റോ​ളം ശാ​ഖ​യു​ണ്ട്. അ​ത്​ പ​കു​തി​യി​ൽ താ​ഴെ​യാ​ക്കാ​നാ​ണ്​ നീ​ക്കം. 

ന​ഷ്​​ടം കു​റ​ക്ക​ലും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വു​മാ​ണ്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​തെ​ങ്കി​ലും ഉ​ന്ന​ത മാ​നേ​ജ്​​മ​െൻറ്​ ത​സ്​​തി​ക​ക​ളി​ൽ ധൂ​ർ​ത്താ​ണെ​ന്ന്​ സം​ഘ​ട​ന വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. സു​ര​ക്ഷ ഭീ​ഷ​ണി​യു​ടെ പേ​രു​പ​റ​ഞ്ഞ്​ എം.​ഡി നാ​ല്​ അം​ഗ​ര​ക്ഷ​ക​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS