ഒാൺലൈൻ തട്ടിപ്പ്: ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൂട്ടത്തോടെ ചോരുന്നെന്ന് സംശയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒാൺലൈൻ തട്ടിപ്പ് തുടർക്കഥയാകുന്നതിന് പിന്നിൽ, ക ്രെഡിറ്റ് കാർഡ് വിവരങ്ങൾ കൂട്ടത്തോടെ ചോരുന്നതാണെന്ന് സൂചന. വിദേശസൈറ്റുകളില െ ഇടപാടിന് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) വേെണ്ടന്നത് തട്ടിപ്പുകാർക്ക് കൂടുതൽ സൗ കര്യമായി മാറുകയും ചെയ്യുന്നു. വിവിധ മൊബൈൽ ആപ്പുകളിലെ സുരക്ഷിതമില്ലായ്മയും വിവ രങ്ങൾ ചോരുന്നതിന് കാരണമാകുന്നുണ്ട്. മലയാളികളുടേതടക്കം ആയിരക്കണക്കിന് കാര്‍ ഡുകളുടെ വിവരങ്ങൾ ‘ഡാര്‍ക് നെറ്റി’ല്‍ വില്പനക്ക് െവച്ചിട്ടുള്ളതായി സൈബർ വിദഗ്ധ ർ വിശദീകരിക്കുന്നു. ഒരു നിക്ഷേപകെൻറ ഏത് ബാങ്കിലെ വിവരങ്ങള്‍ വേണമെങ്കിലും നിസ്സാരതുകക്ക് വാങ്ങി അത് ഉപയോഗിച്ച് ഒ.ടി.പി നമ്പര്‍ പോലുമില്ലാതെ പണം തട്ടിയെടുക്കാൻ ഇതുവഴി സാധിക്കുമത്രെ. ഓണ്‍ലൈന്‍ രംഗത്തെ രഹസ്യഇടപാടുകളുടെ സമാന്തരശൃംഖലയായ ഡാര്‍ക് നെറ്റുകളിലൂടെ സ്ഥലവും ബാങ്കും കാര്‍ഡിലെ ബാലന്‍സും നോക്കി തെരഞ്ഞെടുക്കാം. അതില്‍ െക്രഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സി.വി.വി നമ്പര്‍, മെയില്‍ ഐ.ഡി തുടങ്ങി ഫോണ്‍ നമ്പര്‍ വരെയുണ്ട്. ഇത് ഉപയോഗിച്ച് പണം കൈക്കലാക്കാൻ എളുപ്പമാണെന്നും വിദഗ്ധർ വിശദീകരിക്കുന്നു.
മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി ഇല്ലാതെ െക്രഡിറ്റ് കാർഡ് ഇടപാടുകൾ നടക്കുമെന്നും ഒരിക്കൽ നൽകിയ കാർഡ് വിവരങ്ങൾ െവച്ച് നമ്മൾ അറിയാതെതന്നെ തുടർ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നുമാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. വൺ ടൈം പാസ്വേഡും (ഒ.ടി.പി) മറ്റ് മാർഗങ്ങളുമൊക്കെ ഉപയോഗിച്ചുള്ള ഒരു ടു ഫാക്റ്റർ ഓതൻറിക്കേഷൻ ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ മാത്രമേ നിയമം മൂലം നിർബന്ധമായിട്ടുള്ളൂ.
അതിനാൽ ഇന്ത്യൻ പേമെൻറ് ഗേറ്റ്വേകൾ ഉപയോഗിക്കുന്നതും ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ വഴി ഇടപാടുകൾ നടത്തുമ്പോൾ മാത്രമേ ഇത്തരത്തിൽ വെരിഫിക്കേഷൻ നടക്കുകയുള്ളൂ. അല്ലാത്ത എല്ലാ അന്താരാഷ്ട്ര െക്രഡിറ്റ്/ െഡബിറ്റ് ഇടപാടുകളിലും കാർഡ് വിവരങ്ങളും സി.വി.വിയുമൊക്കെയുണ്ടെങ്കിൽ ഇടപാടുകൾ നടത്താനാകും. ഇതാണ് ഇൗ തട്ടിപ്പുകാർ ഉപയോഗിക്കുന്നതും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഹോട്ടലുകളിലും മറ്റും ബില്ലടയ്ക്കൽ സ്വന്തം നിലക്ക് ചെയ്യുക. മറ്റ് ആളുകളെ ആശ്രയിക്കാതിരിക്കുക.
- പറ്റുമെങ്കിൽ സി.വി.വി ഓർമയിൽ സൂക്ഷിച്ച് കാർഡിൽനിന്ന് മായ്ച്ച് കളയുക
- െക്രഡിറ്റ് /െഡബിറ്റ് കാർഡിൽ അന്താരാഷ്ട്ര ഇടപാടുകൾക്ക് പരിധിവെക്കുക തികച്ചും വിശ്വസനീയമായ വെബ്സൈറ്റുകളിൽ മാത്രം െക്രഡിറ്റ് കാർഡ് വിവരങ്ങൾ നൽകുക
- വിശ്വാസ്യയോഗ്യത ഉറപ്പുവരുത്താനാകാത്ത വെബ്സൈറ്റുകളിൽനിന്ന് എന്തെങ്കിലും സാധനങ്ങളോ സേവനങ്ങളോ കാർഡ് വഴി വാങ്ങേണ്ട സാഹചര്യത്തിൽ ഒറ്റത്തവണ ഉപയോഗം മാത്രം സാധ്യമാകുന്ന വിർച്വൽ െക്രഡിറ്റ് കാർഡ് സംവിധാനം ഉപയോഗിക്കുക
- ബ്രൗസറുകളിൽ അറിഞ്ഞോ അറിയാതെയോ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ബ്രൗസർ എക്സ്റ്റൻഷനുകൾ വഴിയും െക്രഡിറ്റ് കാർഡ് വിവരങ്ങൾ ചോരാം.
- മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള മാൽവെയർ ആപ്പുകൾ വഴിയും വിവരങ്ങൾ ചോരാം
- തട്ടിപ്പിനിരയായാൽ ഉടൻ പരാതിപ്പെടുക. 48 മണിക്കൂറിനകം പരാതിപ്പെട്ടാൽ പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
- കാർഡ് വഴി താനറിയാതെ പണം പിൻവലിക്കപ്പെട്ടു എന്ന സന്ദേശം ലഭിച്ചാലുടൻ, കാർഡ് ബ്ലോക്ക് ചെയ്യാൻ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
