Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right13.5 കോടി ​പേർക്ക്​...

13.5 കോടി ​പേർക്ക്​ തൊഴിൽ നഷ്​ടപ്പെടും, 12 കോടി ജനങ്ങൾ പട്ടിണിയിലും

text_fields
bookmark_border
13.5 കോടി ​പേർക്ക്​ തൊഴിൽ നഷ്​ടപ്പെടും, 12 കോടി ജനങ്ങൾ പട്ടിണിയിലും
cancel

ന്യൂഡൽഹി: കോവിഡ്​ 19ഉം ലോക്​ഡൗണും വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധിയിൽ രാജ്യത്ത്​ തൊഴിൽ നഷ്​ടപ്പെടുക 13.5 കോടി പേർക്ക്​. 12 കോടി ജനങ്ങളെ പട്ടിണിയിലേക്ക്​ തള്ളിവിടും. ഇത്​ രാജ്യത്തിൻെറ വരുമാനത്തിനെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അന്താരാഷ്​ട്ര മാനേജ്​മ​െൻറ്​ കൺസൽട്ടിങ്​ കമ്പനിയായ അർതർ ഡി ലിറ്റിലിൻെറ റി​േപ്പാർട്ടിൽ പറയുന്നു. തൊഴിൽ നഷ്​ടവും ദാരിദ്ര്യവും പ്രതിശീർഷ വരുമാനത്തിൽ ഗണ്യമായ കുറവ്​ രേഖപ്പെടുത്തും. ഇത്​ ആഭ്യന്തര വളർച്ച നിരക്കിനെ സ്വാധീനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി 25 ലക്ഷം ​േകാടി രൂപയുടെ സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പാക്കേജ്​ തകർന്ന ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയെ പച്ചപിടിപ്പിക്കില്ലെന്നാണ്​ വിലയിരുത്തൽ. 

രാജ്യം രണ്ട്​ സാമ്പത്തിക പ്രതിസന്ധിയും വീണ്ടെടുക്കലുമായിരിക്കും നേരിടേണ്ടിവരിക. ഡബ്ല്യൂ ആകൃതിയിലുള്ള സാമ്പത്തിക ആഘാതവും വീണ്ടെടുക്കലുമായിരിക്കും രാജ്യം നേരിടേണ്ടിവരുമെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 

കോവിഡ്​ മൂലം രാജ്യത്തെ തൊഴിലില്ലായ്​മ നിരക്ക്​ 35 ശതമാനമായി ഉയരും. 13.5 കോടി ജനങ്ങൾക്ക്​ ഇതിനകം തന്നെ കോവിഡ് മൂലം​ തൊഴിൽ നഷ്​ടപ്പെട്ടു. ഇതോടെ രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 17.4 കോടി ആകുമെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 

കോവിഡ്​ 19 നെ തുടർന്ന്​ കുടിയേറ്റ ​െതാഴിലാളികൾക്കും ദിവസക്കൂലിക്കാർക്കും വരുമാനം നിലച്ചു. ജനങ്ങളുടെ കൈയിലേക്ക്​ പണം നേരിട്ട്​ എത്താതായി. അതേസമയം വരവില്ലാതെ ചെലവിനെ നേരിടേണ്ട സ്​ഥിതിയും കൈവന്നു. ഇത്​ ദരിദ്രവിഭാഗങ്ങളെ കൊടും പട്ടിണിയിലേക്ക്​ തള്ളിവിടുമെന്നും പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsfinancial crisispovertymalayalam newsUnemployementrecession
News Summary - COVID-19 could Cost 135 million jobs, push 120 million people into poverty in India -India news
Next Story