കോർപ്പറേറ്റുകൾക്ക് ആശ്വസിക്കാം; ബജറ്റിൽ ഇളവുകൾക്ക് സാധ്യത
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന ബജറ്റിനെ പ്രതീക്ഷയോടെയാണ് രാജ്യത്തെ കോർപ്പറേറ്റ് മേഖല കാണുന്നത്. കോർപ്പറേറ്റ് നികുതി കുറവാണ് മേഖല പ്രതീക്ഷിക്കുന്ന പ്രധാന ഇളവ്. നികുതി നിലവിലെ 30 ശതമാനത്തിൽ നിന്ന് 25 ആക്കി കുറക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ നിക്ഷേപത്തിലെ നിലവിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക രംഗത്ത് ഇത് വെല്ലുവിളി ഉയർത്തുന്നുമുണ്ട്. ഇൗയൊരു സാഹചര്യത്തിൽ കോർപ്പറേറ്റ് നികുതി കുറച്ച് നിക്ഷേപം വർധിപ്പിക്കാനുള്ള ശ്രമം ജെയ്റ്റ്ലി നടത്തിയേക്കും. നിക്ഷേപം വർധിപ്പിക്കാനായി ഡോണൾഡ് ട്രംപ് അമേരിക്കയിലെ കോർപ്പറേറ്റ് ടാക്സ് 35 ശതമാനത്തിൽ നിന്ന് 21 ശതമാനമായി കുറച്ചിരുന്നു. നികുതി കുറച്ചതോടെ അമേരിക്കയിലെ നിക്ഷേപങ്ങൾ വർധിച്ചിട്ടുണ്ട്. ഇതും നികുതി കുറക്കാൻ മോദി സർക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്.
2014 അധികാരത്തിലെത്തുേമ്പാൾ കോർപ്പറേറ്റ് നികുതി കുറക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. എന്നാൽ നികുതിയിൽ കാര്യമായ കുറവ് വരുത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
