Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​ സാമ്പത്തിക...

കോവിഡ്​ സാമ്പത്തിക പ്രതിസന്ധി ഒരു ദശാബ്​ദക്കാലം പിന്തുടരും

text_fields
bookmark_border
കോവിഡ്​ സാമ്പത്തിക പ്രതിസന്ധി ഒരു ദശാബ്​ദക്കാലം പിന്തുടരും
cancel

വാഷിങ്​ടൺ: കോവിഡ്​ മൂലമുണ്ടായ സാമ്പത്തിക തകർച്ച ഒരു ദശാബ്​ദത്തോളം നീണ്ടുനിൽക്കുമെന്ന്​ ലോകബാങ്ക്​ തലവൻ ഡേവിഡ്​ മാൽപാസ്​. ആഗോള സാമ്പത്തിക വ്യവസ്​ഥയെ കോവിഡ്​ മഹാമാരി കനത്ത പ്രഹരം ഏൽപ്പിക്കും. കോടിക്കണക്കിന്​ ജനങ്ങ​ള​ുടെ ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്യുമെന്ന്​ അദ്ദേഹം ബി.ബി.സിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

കോവിഡ്​ സൃഷ്​ടിക്കുന്ന സാമ്പത്തിക ആഘാതം ആറുകോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക്​ തള്ളിവിടുമെന്ന്​ മാൽപാസ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ​ 

കോവിഡിൻെറ വ്യാപനവും അടച്ചുപൂട്ടലും കോടിക്കണക്കിന്​ ജനങ്ങളുടെ ഉപജീവന മാർഗത്തെ തകർത്തു.  ആരോഗ്യപരമായ മാറ്റവും വരുമാനം നിലക്കുന്നതും സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കും. ഇവ മറിക്കടക്കുക കഠിനമായിരിക്കും. ഒാരോ രാജ്യങ്ങളിലും വ്യത്യസ്​ത തരത്തിലായിരിക്കും കോവിഡ്​ നാശം വിതക്കുക. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള യു.എസിൽ ഇപ്പോഴും ഒാഹരി വിപണി ഉയർന്നുനിൽക്കുന്നു.​ എങ്കിലും അവിടെ തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. അതേപോലെ വികസ്വര, ദരിദ്ര്യ രാജ്യങ്ങളില​ും കനത്ത പ്രഹരം ഏൽപ്പിക്കുന്നു​. തൊഴിൽ നഷ്​ടത്തിനൊപ്പം അസംഘടിത മേഖലയിൽ പോലും തൊഴിൽ നേടാൻ കഴിയാത്ത സാഹചര്യവും ഈ രാജ്യങ്ങളിൽ വരും. ഇതിൻെറ പ്രത്യാഘാതം ഒരു ദശാബ്​ദക്കാലം പിന്തുടരും.

കോവിഡ്​ കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങൾക്ക്​ ലോകബാങ്ക്​ സഹായം നൽകുന്നുണ്ടെങ്കിലും അവ തികയാതെ വരികയും കൂടുതൽ ആവശ്യമായി വരികയും ചെയ്യുന്നു. ഈ സമയങ്ങളിൽ ബാങ്ക്​, പെൻഷൻ ഫണ്ട്​ തുടങ്ങിയ ധനകാര്യ സ്​ഥാപനങ്ങൾ പാവങ്ങൾക്ക്​ പണം എത്തിക്കാൻ തയാറാകണം. ലക്ഷ്യം മുന്നിൽകണ്ടുള്ള സർക്കാർ പിന്തുണയും സ്വകാര്യ മേഖലക്കായി നടപ്പാക്കുന്ന പദ്ധതികളും സമ്പദ്​വ്യവസ്​ഥയെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കും. നിക്ഷേപവും പിന്തുണയും നിർമാണം പോലെയുള്ള മേഖലകളിൽ തൊഴിൽ സൃഷ്​ടിക്കാൻ ഇടയാക്കും. കൂടാതെ കോവിഡ്​ ഇല്ലാതാക്കിയ ടൂറിസം പോലെയുള്ള മേഖലകളെ തിരിച്ചുകൊണ്ടുവരാനും സഹായിക്കും. 

ആഗോള വിപണിയിലുണ്ടായ നഷ്​ടം സമ്മതിച്ച അദ്ദേഹം വിതരണ ശൃംഖലയിലെ കണ്ണികൾ മുറിഞ്ഞതും വ്യാപാര തടസവുമെല്ലാം പ്രതിസന്ധിക്ക്​ ആക്കംകൂട്ടിയതായും പറഞ്ഞു. വ്യാപാരം കുറഞ്ഞതോടെ ആഗോളതലത്തിൽ പിരിമുറുക്കവും അസമത്വവും രൂപപ്പെട്ടു. എങ്കിലും ഈ മഹാവിപത്തിനെ മറികടക്കും. ഇൗ മഹാവിപത്തിൽ പുതിയ വഴികൾ കണ്ടെത്തുന്നത്​ പ്രയാസകരമായിരിക്കും. എങ്കിലും അതിനായി രാജ്യവും ഭരണകൂടവും ഒരുമിച്ചുനിന്ന്​ പരിശ്രമിക്കണം. 

പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം. ഞാൻ ശുഭാപ്​തി വിശ്വാസമുള്ളയാളാണ്​. കാലമെത്ര കഴിഞ്ഞാലും മനുഷ്യ സമൂഹം ശക്തമായിരിക്കും. മാറ്റം അനിവാര്യവുമാകും. ലോകം വേഗത്തിൽ സഞ്ചരിക്കുകയും പരസ്​പര സംയോജിതവുമായിരിക്കും. ഭാവിയിൽ നല്ലതുമാത്രം വരുമെന്ന്​ പ്രതീക്ഷിക്കാം. വെല്ലുവിളികളെ കൃത്യമായ സമയത്ത്​ കൃത്യമായ പദ്ധതി​കളോടെ ഏറ്റെടുക്കണം. അതിനിടയിൽ ചിലപ്പോൾ വേദനയുമുണ്ടാകും -ഡേവിഡ്​ മാൽപാസ് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsworld bankEconomypovertymalayalam newsdavid malpasscovid 19
News Summary - Coronavirus a devastating blow for world economy -David Malpass
Next Story