വെളിച്ചെണ്ണ വില 200ലേക്ക്

22:28 PM
14/09/2017
തൊ​ടു​പു​ഴ: വെ​ളി​ച്ചെ​ണ്ണ വി​ല ഇ​രു​ന്നൂ​റി​​ലേ​ക്ക്. ഒ​രു കി​ലോ വെ​ളിെ​ച്ച​ണ്ണ​യു​ടെ വി​ല വ്യാ​ഴാ​ഴ്​​ച 190 മു​ത​ൽ 195 രൂ​പ​വ​രെ എ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം ഒ​രു കി​ലോ​ക്ക്​ 135 രൂ​പ​യാ​യി​രു​ന്നു. ഓ​ണ​ക്കാ​ല​ത്ത് 145 മു​ത​ൽ 160 രൂ​പ വ​രെ​യെ​ത്തി.  ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ 180ഉം ​ക​ട​ന്ന്​ 200ലേ​ക്ക്​ കു​തി​ക്കു​ക​യാ​ണ്.  നാ​ളി​കേ​ര ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യ ഇ​ടി​വാ​ണ്​ വെ​ളി​െ​ച്ച​ണ്ണ​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 
 
COMMENTS