കൊക്കകോള സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ഒരുമാസത്തേക്ക്​​ നിർത്തി

15:58 PM
27/06/2020

സാൻ ഫ്രാൻസിസ്​കോ: ആഗോള പാനീയ നിർമാണ വിതരണ കമ്പനിയായ കൊക്കകോള സമൂഹ മാധ്യമങ്ങളിൽനിന്ന്​ പരസ്യം പിൻവലിക്കുന്നു. 30 ദിവസത്തേക്ക്​ പരസ്യം നൽകില്ലെന്ന്​ കമ്പനി വ്യക്തമാക്കി. വംശീയ ഉള്ളടക്കങ്ങളിൽ പുലർത്തുന്ന നിലപാടുകളിൽ പ്രതിഷേധിച്ചാണ്​ തീരുമാനം. 

സമൂഹ മാധ്യമങ്ങളിലെ വംശീയതക്കെതിരെ ഒരു കൂട്ടം കമ്പനികൾ പരസ്യങ്ങൾ നിർത്തിവെക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്ത്​ വംശീയതക്കും സമൂഹ മാധ്യമങ്ങളിൽ വർഗീയതക്കും സ്​ഥാനമില്ലെന്ന്​ കൊക്കകോള സി.ഇ.ഒ ജെയിംസ്​ ക്വിൻസി വാർത്തക്കുറിപ്പിൽ അറിയിച്ചു. വിദ്വേഷപരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യു​േമ്പാൾ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ​അ​േദ്ദഹം പറഞ്ഞു. പരസ്യ നയങ്ങൾ വിലയിരുത്തി പുനരവലോകനം വേണമോയെന്ന കാര്യം ചിന്തിക്കും. എന്നാൽ ഔദ്യോഗിക ബഹിഷ്​കരണത്തിൽ പങ്കുചേരുന്നില്ലെന്നും താൽകാലികമായി പരസ്യം നിർത്തുകയാണെന്നും കമ്പനി വ്യക്തമാക്കി. 

‘സ്​റ്റോപ്പ്​ ഹേറ്റ് ​ഫോർ പ്രോഫിറ്റ്​’ ഹാഷ്​ടാഗ്​ കാമ്പയിനിലൂടെ ഫേസ്​ബുക്കിന്​ പരസ്യം നൽകുന്നത്​ നിർത്താൻ നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്​മ​െൻറ്​ ഓഫ്​ കളേർഡ്​ പീപ്പിൾ ആവശ്യപ്പെട്ടിരുന്നു. സാമൂഹമാധ്യമങ്ങളിൽ വിദ്വേഷം, വർഗീയത, അക്രമം തുടങ്ങിയവക്ക്​ നിയന്ത്രണം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്​. വെറൈസൺ, ലെൻഡിങ്​ ക്ലബ്, ദി നോർത്ത് ഫെയ്സ്,  യൂണിലിവർ തുടങ്ങി 90 ലധികം കമ്പനികൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിൽ പരസ്യം നൽകുന്നത്​ നിർത്തിവെക്കുകയും ചെയ്​തിരുന്നു. 


 

Loading...
COMMENTS