Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാവേയ്​ ഫിനാൻഷ്യൽ...

വാവേയ്​ ഫിനാൻഷ്യൽ ഒാഫീസർ കാനഡയിൽ അറസ്​റ്റിൽ

text_fields
bookmark_border
Wanzhou Meng
cancel

ഒാ​ട്ട​വ: ചൈ​നീ​സ്​ ടെ​ലി​കോം രം​ഗ​ത്തെ ഭീ​മ​ന്മാ​രാ​യ ഹു​വാ​യ് ക​മ്പ​നി ധ​ന​കാ​ര്യ​​മേ​ധാ​വി മെ​ങ്​ വാ​ ൻ​സു കാ​ന​ഡ​യി​ൽ അ​റ​സ്​​റ്റി​ൽ. ഇൗ ​മാ​സം ഒ​ന്നി​നാ​ണ്​ മെ​ങ്ങി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്ന്​ കാ​ന​ഡ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ​ അ​റി​യി​ക്കുകയായിരുന്നു. ഇ​റാ​ൻ ഉ​പ​രോ​ധ​നി​യ​മ​ത്തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റെ​ന്നാ​ണ്​ സ്​​ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട്.

അ​റ​സ്​​റ്റി​​െൻറ കാ​ര​ണം സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​േ​ന​ഡി​യ​ൻ വൃ​ത്ത​ങ്ങ​ൾ ത​യാ​റാ​യി​ട്ടി​ല്ല. യു.​എ​സ്​ മെ​ങ്ങി​നെ നാ​ടു​ക​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും ജാ​മ്യ​ഹ​ര​ജി​യി​ൽ കോ​ട​തി വെ​ള്ളി​യാ​ഴ്​​ച വാ​ദം​കേ​ൾ​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഹു​വാ​​യ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ക​മ്പ​നി സ്​​ഥാ​പ​ക​ൻ റെ​ൻ ഷെ​ങ്​​ഫി​യു​ടെ മ​ക​ളു​മാ​ണ്​ മെ​ങ്.

ഇ​റാ​ന്​ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹു​വാ​​യ് ക​മ്പ​നി​ക്കെ​തി​രെ യു.​എ​സ്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി നേ​ര​േ​ത്ത റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഉ​പ​രോ​ധം ലം​ഘി​ച്ച്​ ഇ​റാ​നു​മാ​യി ഹു​വാ​​യ് ബ​ന്ധം തു​ട​രു​ന്ന​താ​യും വി​വി​ധ യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ അ​റ​സ്​​റ്റു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മെ​ങ്ങി​​​നെ ഉ​ട​ൻ വി​ട്ട​യ​ക്ക​ണ​മെ​ന്നും അ​റ​സ്​​റ്റി​​െൻറ കാ​ര​ണം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നും കാ​ന​ഡ​യോ​ടും യു.​എ​സി​നോ​ടും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ര​ണം വ്യ​ക്​​ത​മാ​ക്കാ​തെ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്​ വ്യ​ക്​​തി അ​വ​കാ​ശ​ത്തി​​െൻറ ലം​ഘ​ന​മാ​ണെ​ന്നും ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു​ത​ര​ത്തി​ലു​ള്ള വീ​ഴ്​​ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും എ​ല്ലാ നി​യ​മ​വും പാ​ലി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഹു​വാ​​യ് അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

യു.​എ​സും ചൈ​ന​യും ത​മ്മി​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വ്യാ​പാ​ര​യു​ദ്ധം സ​മ​വാ​യ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ മെ​ങ്ങി​​െൻറ അ​റ​സ്​​റ്റു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ അ​ർ​ജ​ൻ​റീ​ന​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും നി​കു​തി ചു​മ​ത്തു​ന്ന​ത്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഹു​വാ​യ്​ ക​മ്പ​നി​യു​ടെ സാ​േ​ങ്ക​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ വി​വി​ധ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ​ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യി​ലു​മാ​ണ്​ അ​റ​സ്​​റ്റു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWanzhou MengHuawei TechnologiesU.S. sanctions on Iran
News Summary - Chinese Tech Giant Huawei's CFO Arrested - Business News
Next Story