ഇന്ത്യയുടെ വളർച്ചക്കെതിരെ ചൈനക്ക് മാധ്യമങ്ങളുടെ മുന്നറിയിപ്പ്
text_fieldsബീജിങ്: രാജ്യാന്തര മൊബൈൽ നിർമാതാക്കളായ ആപ്പിൾ ഇന്ത്യയിൽ നിർമാണശാല ആരംഭിക്കാൻ പോകുന്നുവെന്ന വാർത്തകൾക്കിടെ ഇന്ത്യയുടെ വളർച്ചയെ കരുതിയിരിക്കണമെന്ന് ചൈനക്ക് മുന്നറിയിപ്പ്. ചൈനീസ് മാധ്യമങ്ങളാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്.
ആപ്പിൾ അവരുടെ വിതരണ ശൃഖല ദക്ഷിണേഷ്യയിലെ രാജ്യങ്ങളിലെക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ നിർമിക്കാനുള്ള വിപണികൾ ആപ്പിൾ തേടുമെന്നുറപ്പാണ്. ഇത് ചൈനക്ക് തിരിച്ചടിയാവുമെന്ന് ചൈനീസ് ദിനപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡൊണൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിലെത്തിയതോടെ അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നയം സ്വീകരിച്ചു. ഇതും ചൈനീസ് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാവുമെന്ന് മാധ്യമങ്ങൾ സർക്കാരിനെ ഒാർമ്മിപ്പിക്കുന്നു.
ട്രംപ് അധികാരത്തിലെത്തിയതിനെ തുടർന്ന് വിവിധ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. ചൈനീസ് സമ്പദ്വ്യവസ്ഥയിൽ വിദേശ നിക്ഷേപത്തിെൻറ അളവിൽ കുറവ് സംഭവിച്ചതും വാർത്തയായിരുന്നു. ഇൗയൊരു പശ്ചാത്തലത്തിലാണ് സർക്കാറിന് മുന്നറിയിപ്പുമായി മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
ആപ്പിളിന് വേണ്ടി ചൈനയിൽ ഫോണുകൾ നിർമിക്കുന്ന ഫോക്സോൺ കമ്പനി ഇന്ത്യയിൽ പുതിയ പ്ലാൻറ് ആരംഭിക്കുവാൻ തീരുമാനിച്ചത് നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഫോക്സോണിെൻറ അപേക്ഷ ഇപ്പോൾ കേന്ദ്രസർക്കാറിെൻറ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
