അനിൽ അംബാനി ചൈനീസ്​ ബാങ്കുകൾക്ക്​  നൽകാനുള്ളത്​​  14,774 കോടി രൂപ

08:45 AM
19/06/2019
anil amban

ന്യൂ​ഡ​ൽ​ഹി: ക​ട​ക്കെ​ണി​യി​ലാ​യ അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ചൈ​ന​യി​ലെ​ ബാ​ങ്കു​ക​ൾ​ക്ക്​ ന​ൽ​കാ​നു​ള്ള​ത്​ 14,774 കോ​ടി രൂ​പ. ചൈ​ന ​െഡ​വ​ല​പ്​​മ​െൻറ്​ ബാ​ങ്ക്, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ആ​ൻ​ഡ്​​ ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ ഓ​ഫ്​ ചൈ​ന, എ​ക്​​സിം ബാ​ങ്ക്​ ഓ​ഫ്​ ചൈ​ന എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ വാ​യ്​​പ​യെ​ടു​ത്ത വ​ക​യി​ൽ കോ​ടി​ക​ൾ ന​ൽ​കാ​നു​ള്ള​ത്.

ചൈ​ന ഡെ​വ​ല​പ്​​മ​െൻറ്​ ബാ​ങ്കി​ൽ നി​ന്നാ​ണ്​ ക​മ്പ​നി ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യ്​​പ​യെ​ടു​ത്ത​ത്. 9860 കോ​ടി രൂ​പ. റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ലി​മി​റ്റ​ഡ്​ സ്​​റ്റോ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ചി​ന്​ ന​ൽ​കി​യ രേ​ഖ​ക​ളി​ലാ​ണ്​ ത​ങ്ങ​ളു​ടെ ബാ​ധ്യ​ത​യെ​ക്കു​റി​ച്ച്​ അ​റി​യി​ച്ച​ത്. ക​മ്പ​നി​യു​ടെ ആ​സ്​​തി​ക​ൾ വി​റ്റ്​ ബാ​ധ്യ​ത തീ​ർ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ന​ട​പ​ടി. 

എ​ക്​​സിം ബാ​ങ്ക്​ ഓ​ഫ്​ ചൈ​ന​ക്ക്​ 3360 കോ​ടി​യും ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ആ​ൻ​ഡ്​​ ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ ഓ​ഫ്​ ചൈ​ന​ക്ക്​ 1554 കോ​ടി​യു​മാ​ണ്​ ന​ൽ​കേ​ണ്ട​ത്. ക​മ്പ​നി​യു​ടെ ആ​സ്​​തി​ക​ൾ വി​റ്റ്​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന്​ ക​ര​ക​യ​റാ​ൻ അ​നി​ൽ അം​ബാ​നി നേ​ര​ത്തേ നീ​ക്കം​ന​ട​ത്തി​യി​രു​ന്നു. അ​നി​ല​ി​െൻറ സ​ഹോ​ദ​ര​നും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​നു​മാ​യ മു​കേ​ഷ്​ അം​ബാ​നി റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​​െൻറ സ്വ​ത്തു​ക്ക​ൾ 17,300 കോ​ടി രൂ​പ​ക്ക്​ വാ​ങ്ങാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ നി​യ​മ​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. 

മു​കേ​ഷ്​ അം​ബാ​നി കോ​ടി​ക​ൾ ന​ൽ​കി സ​ഹാ​യി​ച്ച​തി​നാ​ലാ​ണ്​ ടെ​ലി​കോം ക​മ്പ​നി​യാ​യ എ​റി​ക്​​സ​ൺ ന​ൽ​കി​യ കേ​സി​ൽ അ​നി​ൽ അം​ബാ​നി ജ​യി​ലി​ലാ​കു​ന്ന​ത്​ ഒ​ഴി​വാ​യ​ത്. ക​മ്പ​നി​യെ പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി​ ത​ങ്ങ​ൾ​ക്ക്​ 57,382 കോ​ടി ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​​ റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ സ്​​റ്റോ​ക്ക്​ എ​ക്​​സ്​​ചേ​ഞ്ചി​നെ അ​റി​യി​ച്ച​ത്​. 

റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ വാ​യ്​​പ​യെ​ടു​ത്ത പ്ര​ധാ​ന ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ

  • ചൈ​ന ഡെ​വ​ല​പ്​​മ​െൻറ്​ ബാ​ങ്ക്​- 9860 കോ​ടി രൂ​പ
  • സ്​​റ്റേ​റ്റ്​ ബാ​ങ്ക്​​ ഓ​ഫ്​ ഇ​ന്ത്യ- 4910 കോ​ടി 
  • ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ- 4760 കോ​ടി 
  • എ​ക്​​സിം ബാ​ങ്ക്​ ഓ​ഫ്​ ചൈ​ന- 3360 കോ​ടി 
  • ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ- 2700 കോ​ടി 
  • മാ​ഡി​സ​ൺ പ​സ​ഫി​ക്​ ട്ര​സ്​​റ്റ്​- 2350 കോ​ടി
  • ആ​ക്​​സി​സ്​ ബാ​ങ്ക്​- 2090 കോ​ടി  
  • ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ആ​ൻ​ഡ്​ ക​മേ​ഴ്​​സ്യ​ൽ ബാ​ങ്ക്​ ഓ​ഫ്​ ചൈ​ന-  1554 കോ​ടി 


 

Loading...
COMMENTS