വ്യാപാര യുദ്ധം ചൈനയെ തകർക്കും -ഗീതാ ഗോപിനാഥ്​

17:10 PM
06/09/2019
Geetha gopinath

ന്യൂയോർക്ക്​: വ്യാപാര യുദ്ധം അമേരിക്കയെക്കാൾ ബാധിക്കുക ചൈനയേയാണെന്ന്​​ ​​​ഐ.എം.എഫ്​ സാമ്പത്തിക വിദഗ്​ധ ഗീതാ ഗോപിനാഥ്​. ചൈനയും യു.എസും തമ്മിലുള്ള വ്യാപാര യുദ്ധം ചൈനക്കായിരിക്കും കൂടുതൽ തിരിച്ചടിയുണ്ടാക്കുക. അമേരിക്കൻ സമ്പദ്​വ്യവസ്ഥ ചൈനയുമായി താരത്മ്യം ചെയ്യു​േമ്പാൾ കൂടുതൽ അടഞ്ഞതാണ്​. ആഭ്യന്തര ഉപഭോഗമാണ്​ അമേരിക്കൻ സമ്പദ്​വ്യവസ്ഥയുടെ കരുത്ത്​. എന്നാൽ, ചൈനീസ്​ സമ്പദ്​വ്യവസ്ഥയെ നില നിർത്തുന്നത്​ വിദേശ വ്യാപാരമാണെന്നും ഗീത ഗോപിനാഥ്​ പറഞ്ഞു.

വ്യാപാര യുദ്ധം തുടർന്നാൽ അത്​ ആഗോളതലത്തിൽ സമ്പദ്​വ്യവസ്ഥയുടെ വളർച്ച കുറയുന്നതിന്​ ഇടയാക്കും. ഐ.എം.എഫ്​ പ്രതീക്ഷിച്ചതിനേക്കാളും വളർച്ച ഇടിയുന്ന സാഹചര്യമാവും സൃഷ്​ടിക്കപ്പെടുക​ . ഇത്​ വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളെ സ്വാധീനിക്കുകയും മാന്ദ്യത്തിലേക്ക്​ നയിക്കുകയും ചെയ്യുമെന്ന്​ ഗീതാ ഗോപിനാഥ്​ വ്യക്​തമാക്കി.

വ്യാപാര യുദ്ധം കടുക്കുന്നതിനിടെ വിവിധ കമ്പനികൾ ചൈനയിൽ നിന്ന്​ പിൻമാറ്റം പ്രഖ്യാപിച്ചതായി വാർത്തകൾ വരുന്നുണ്ട്​. 

Loading...
COMMENTS