Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയുടെ പുതിയ നയം...

ഇന്ത്യയുടെ പുതിയ നയം ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്ന്​ ചൈന

text_fields
bookmark_border
ഇന്ത്യയുടെ പുതിയ നയം ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്ന്​ ചൈന
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ ചൈന രംഗത്ത്​. ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ ലോകവ്യാപാര സംഘടനയുടെ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും സ്വതന്ത്രവും നീതിയുക്ത വുമായ വ്യാപാരത്തിന്​ എതിരാണെന്നും ചൈന അറിയിച്ചു.

പുതിയ നീക്കം ചൈനീസ്​ നിക്ഷേപകരെ പ്രത്യക്ഷമായി ബാധിക്കു​മെന്ന്​ ചൈനീസ്​ എംബസി വക്താവ്​ ജി റോങ്​ പറഞ്ഞു. രാജ്യത്തെ ആഭ്യന്തര കമ്പനികൾ ലോക് ഡൗൺ മൂലം പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന്​ ഏറ്റെടുക്കൽ ഉൾ​പ്പടെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനായിരുന്നു പുതിയ തീരുമാനം.

അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ വിദേശ നിക്ഷേപം നടത്തുന്നതിന് സർക്കാരി​​​െൻറ മുൻകൂർ അനുമതി തേടണമെന്ന്​ ശനിയാഴ്​ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഡിപ്പാ‍‍ര്‍ട്ട്മ​​െൻറ് ഫോ‍ര്‍ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇ​േൻറണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്​.

ഇന്ത്യയിലെ യൂണികോൺ ക്ലബിലുള്ള 30 കമ്പനികളിൽ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്പനികളാണ്. അതിനാൽ പുതിയ നീക്കം ചൈനീസ് നിക്ഷേപകർക്ക് തിരിച്ചടിയാകും. ഇതേ തുടർന്ന്​ ചൈന പ്രതിഷേധവുമായി രംഗത്തെത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newschinawtomalayalam newsIndia News
News Summary - China Slams India New FDI Rules -World news
Next Story