Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനിതി ആയോഗ്​...

നിതി ആയോഗ്​ പിരിച്ചുവിടാൻ സമയമായി -​ ചിദംബരം

text_fields
bookmark_border
Chidambaram
cancel

ന്യൂഡൽഹി: വളർച്ചാ നിരക്ക്​ കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ​യു.പിഎ കാല​െത്ത നിരക്ക്​ വെട്ടിക്കുറച്ച നിതി​ ആയോഗി​​​െൻറ നടപടിയെ നിശിതമായി വിമർശിച്ച്​ ​േകാൺഗ്രസി​​​െൻറ മുതിർന്ന നേതാവ്​ പി. ചിദംബരം. ട്വിറ്ററിലൂടെയാണ്​ ചിദംബരം നിതി ആയോഗി​െന വിമർശിച്ചത്​.

യു.പി.എ കാല​െത്ത ആഭ്യന്തര ഉത്​പാദന വളർച്ചാ നിരക്ക്​ പുനർനിർണയിച്ച നിതി ആയോഗി​​​െൻറ നടപടി തമാശയാണ്​. അത്​ ഒരു മോശം തമാശയാണ്​. യഥാർഥത്തിൽ അത്​ മോശം തമാശയേക്കാൾ തരംതാണതാണ്​. നിശിത വിമർശനത്തിനു പാത്രമാകേണ്ട പ്രവർത്തിയാണ്​ നിതി ആയോഗ്​ ചെയ്​തത്​. ഒരു ഗുണവുമില്ലാത്ത നിതി ആയോഗ്​ പിരിച്ചു വിടാൻ സമയമായി -ചിദംബരം വ്യക്​തമാക്കി.

മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഉത്തരങ്ങൾ അർഹിക്കാത്തവയാ​െണന്ന്​ മാധ്യമപ്രവർത്തകരോട്​ പറയുന്നതിന്​ പകരം വിവരങ്ങൾ വെച്ച്​ സംവാദത്തിന്​ നിതി ആയോഗ്​ ​വൈസ്​ ചെയർമാൻ രാജീവ്​ കുമാർ തയാറാകു​മോ എന്നും ചിദംബരം ചോദിച്ചു.

കഴിഞ്ഞ 15 വർഷത്തെ രാജ്യത്തി​​​െൻറ വളർച്ചയെ ഇല്ലാതാക്കാനുള്ള മോദി സർക്കാറി​​​െൻറ പരാജയപ്പെട്ട ശ്രമമാണ്​ വളർച്ച നിരക്ക്​ വെട്ടിക്കുറച്ച നടപടിയെന്ന്​ കോൺഗ്രസി​​​െൻറ മുഖ്യ വക്​താവ്​ രൺദീപ്​ സുർജെവാല പറഞ്ഞു. രണ്ടും രണ്ടും കൂട്ടിയാൽ എട്ട്​ എന്ന്​ ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്​ മോദി സർക്കാറി​​​െൻറ പാവയായ നിതി ആയോഗ്​ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramUPAniti ayogmalayalam news
News Summary - Chidambaram Wants Niti Aayog Disbanded - Business News
Next Story