Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകപ്പലേറി വരുന്നു;...

കപ്പലേറി വരുന്നു; കോഴിക്കാൽ

text_fields
bookmark_border
chicken
cancel

ഇന്ത്യൻ ഇറച്ചിക്കോഴി കർഷകരുടെ രണ്ടുവർഷത്തിലേറെ നീണ്ട ആശങ്ക യാഥാർഥ്യമാവുകയാണ്. അമേരിക്കയിൽ നിന്ന്​ കപ്പലേറി കോഴിക്കാൽ വരുന്നു; ഇന്ത്യൻ വിപണിയിൽ മത്സരിക്കാൻ. ഹെൽത്ത്​ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ ഇളവ്​ നേടുക എന്ന അവസാന കടമ്പയും കടന്നാണ്​ ഇന്ത്യൻ കോഴികർഷക​​​െൻറ വയറ്റത്തടിക്കാൻ ‘അമേരിക്കൻ കോഴിക്കാൽ’വരുന്നത്​. 

ഇത്​ സംബന്ധിച്ച ചട്ടങ്ങളിൽ കേന്ദ്ര മൃഗക്ഷേമ^മത്സ്യമന്ത്രാലയം മാറ്റംവരുത്തിയതോടെ, കോഴിക്കാൽ ഇറക്കുമതിയുടെ അവസാന തടസ്സവും നീങ്ങി​. ഇതോടെ, ഇന്ത്യൻ കോഴിയിറച്ചി വിപണിയുടെ 40 ശതമാനമെങ്കിലും അമേരിക്കൻ ഫാം ഉടമകൾ കൈയടക്കുമെന്നാണ്​ ആശങ്ക. 

പക്ഷിപ്പനി പടർന്നതിനെ തുടർന്നാണ്​ വർഷങ്ങൾക്ക്​ മുമ്പ്​ അമേരിക്കയിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഇന്ത്യ നിരോധിച്ചത്​. എന്നാൽ, ആഗോള വ്യാപാര കരാറിൽ ഒപ്പിട്ട ഇന്ത്യക്ക്​ ഇത്തരത്തിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്താനാവില്ലെന്ന വാദവുമായി അമേരിക്ക ലോക വാണിജ്യ സംഘടനയെ (ഡബ്ല്യു.ടി.ഒ) സമീപിച്ചു. തുടർന്ന്​, ഇറക്കുമതി നിരോധനം എടുത്തുകളയാൻ ലോക വാണിജ്യ സംഘടന ഇന്ത്യക്ക്​ നിർദേശം നൽകി. 

ഇന്ത്യയിൽ നിലനിൽക്കുന്ന ഹെൽത്ത്​ സർട്ടിഫിക്കേഷൻ ചട്ടങ്ങളും മറ്റും ഉയർത്തിക്കാട്ടി ഇന്ത്യ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇറക്കുമതി നിരോധനം നീക്കിയില്ലെങ്കിൽ ലോക വ്യാപാരകരാറിലെ വ്യവസ്ഥകൾ ലംഘിച്ചതി​​​െൻറ പേരിൽ വൻതുക പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകി.

അതോടെയാണ്, ഹെൽത്ത്​ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ ഇളവ്​ വരുത്തി കോഴിയിറച്ചി ഇറക്കുമതിക്ക്​ അരങ്ങൊരുക്കിയത്​. യു.എസ് േട്രഡ് റെപ്രസൻററ്റിവ് ഓഫിസും ഇന്ത്യൻ മൃഗക്ഷേമ വകുപ്പുമാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chickenmalayalam newsimported chickenAmerica Chicken
News Summary - Chicken Import in America -Business News
Next Story