ആറ് ബാങ്കുകളിലെ ചെക്ക് ബുക്ക് 30 മുതൽ അസാധു
text_fieldsതൃശൂർ: ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ലയിപ്പിച്ച ആറ് ബാങ്കുകളിലെ പഴയ ചെക്ക് ബുക്ക് ഇൗമാസം 30 മുതൽ അസാധുവാകും. പഴയ ചെക്ക് ബുക്ക് കൈവശമുള്ളവർ ഉടൻ എസ്.ബി.െഎയുടെ ചെക്ക് ബുക്കിന് അപേക്ഷിക്കണം. ഇതോടൊപ്പം പഴയ െഎ.എഫ്.എസ് കോഡും മാറും.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ബിക്കാനീർ-ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ് എന്നിവയിേലയും ഭാരതീയ മഹിള ബാങ്കിലേയും ചെക്ക് ബുക്കാണ് അസാധുവാകുന്നത്. 30ന് ശേഷമുള്ള ഇടപാടുകൾക്കായി ഇൗ ബാങ്കുകളുടെ ചെക്ക് ലീഫ് കൊടുത്തവർ അത് തിരിച്ചു വാങ്ങണം.
ഒാൺലൈൻ ആയോ ശാഖയിലോ അപേക്ഷിച്ചാൽ എസ്.ബി.െഎയുടെ ചെക്ക് ബുക്ക് കിട്ടും. ഇടപാടുകൾക്ക് പുതിയ െഎ.എഫ്.എസ് കോഡ് ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് എസ്.ബി.െഎ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
