രാജീവ്​ കൊച്ചാറിന്​​ വിദേശയാത്ര നടത്താൻ അനുമതി

20:56 PM
16/05/2019
chanda kochar-business news

ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ ബാങ്ക്​ മുൻ സി.ഇ.ഒ ചന്ദ കൊച്ചാറി​​െൻറ ഭർതൃ സഹോദരൻ രാജീവ്​ കൊച്ചാറിന്​​ വിദേശയാത്ര നടത്താൻ കള്ള​പ്പണം വെളുപ്പിക്കൽ തടയൽ നിയമ കോടതി അനുമതി നൽകി. സ്​പെഷൽ ജഡ്​ജി അഞ്​ജു ബജാജ്​ ച​ന്ദനയാണ്​ ന്യൂയോർക്​​ യാത്രക്ക്​ 10 ദിവസത്തേക്ക്​ അനുമതി നൽകിയത്​. 10 ലക്ഷത്തി​​െൻറ വ്യക്​തി ജാമ്യത്തിന്​ മേൽ ലുക്ക്​ഔട്ട്​ നോട്ടീസ്​ പിൻവലിക്കാൻ സാമ്പത്തിക കുറ്റാന്വേണ വിഭാഗത്തോട്​ (ഇ.ഡി) കോടതി നിർദേശിക്കുകയും ചെയ്​തു.

​ലുക്ക്​ഔട്ട്​ നോട്ടീസ്​ പിൻവലിക്കണമെന്ന ഹരജിയിന്മേൽ ജൂൺ മൂന്നിന്​ വാദം കേൾക്കാൻ മാറ്റിവെച്ചു. വീഡിയോകോൺ​ ​​​ഗ്രൂപ്പിന്​ അനധികൃതമായി വായ്​പ അനുവദിച്ച കേസിൽ അന്വേഷണം നേരിടുകയാണ്​ ചന്ദ കൊച്ചാറും കുടുംബവും.

Loading...
COMMENTS