സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഇടപ്പെ​ട്ടേക്കും

10:52 AM
12/08/2019

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കര കയറ്റാൻ കേന്ദ്രസർക്കാർ ഉടൻ ഇടപെടൽ നടത്തുമെന്ന്​ റിപ്പോർട്ട്​. നികുതി കുറച്ച്​ നഷ്​ടപ്പെട്ട വളർച്ചാ നിരക്ക്​ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളായിരിക്കും  ആരംഭിക്കുക. 

സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം വർധിപ്പിക്കും. ഇതിനൊപ്പം ജി.എസ്​.ടിയിൽ ചില ഇളവുകളും പ്രതീക്ഷിക്കാം. പ്രധാനമായും ഓ​ട്ടോമൊബൈൽ സെക്​ടറിലാണ്​ ഇളവുണ്ടാവുക. ഇതുവഴി ഉപഭോഗം വർധിപ്പിക്കാമെന്നാണ്​ സർക്കാറിൻെറ കണക്ക്​ കൂട്ടൽ. രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളും സ്വീകരിക്കും.

ജി.എസ്​.ടി കൗൺസിൽ മീറ്റിങ്ങിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്​ പോവുകയാണ്​. കൗൺസിൽ മീറ്റിങ്ങിൽ നികുതി ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ്​ സൂചന. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാമും ഇളവുകൾ ആവശ്യപ്പെട്ട്​ രംഗത്തെത്തിയിരുന്നു.

Loading...
COMMENTS