Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആധാർ-പാൻ...

ആധാർ-പാൻ ബന്ധപ്പിക്കൽ​: മൂന്ന്​ മാസം കൂടി സമയമനുവദിക്കുമെന്ന്​ സൂചന

text_fields
bookmark_border
pan-aadhar
cancel

ന്യൂഡൽഹി: ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന്​ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിക്കുമെന്ന്​ സൂചന. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച്​ കേസിൽ വിധിയെ ആശ്രയിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മൂന്ന്​ മുതൽ ആറ്​ മാസം വരെ സമയം അധികമായി നൽകുമെന്നാണ്​ റിപ്പോർട്ടുകൾ. ഇതിന്​ ശേഷം മാത്രമേ പാൻകാർഡ്​ റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളുമായി കേന്ദ്രസർക്കാർ മു​ന്നോട്ട്​ പോകുവെന്നാണ്​ വിവരം. കേന്ദ്രസർക്കാറിലെ ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ന്യൂസ്​ 18നാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

നിലവിൽ ഡിസംബർ 31ന്​ മുമ്പ്​ ആധാർ കാർഡ്​ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നാണ്​ കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്​. ഇതുസംബന്ധിച്ച കേസ്​ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്​. ഇയൊരു സാഹചര്യത്തിൽ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിക്കാനാണ്​ സാധ്യത. 

ആദായ നികുതി നിയമത്തിലെ സെക്​ഷൻ 139 AA ​പ്രകാരമാണ്​ ആധാർ കാർഡ്​ പാൻകാർഡുമായി ബന്ധിപ്പിക്കുന്നത്​ നിർബന്ധമാക്കിയത്​. കഴിഞ്ഞ ആഗസ്​റ്റ്​ മാസത്തിൽ ആധാർ കാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി സർക്കാർ ദീർഘിപ്പിച്ചിരുന്നു. വ്യാജ പാൻകാർഡുകൾ കണ്ടെത്തുന്നതിനും ബിനാമി ഇടപാടുകൾ തടയുന്നതിനുമാണ്​ ആധാർ കാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan cardadhaar cardmalayalam newslinking
News Summary - Centre May Give 3-6 Months More for Aadhaar-PAN Linking If SC Rules in Favour, Says Official
Next Story