കഫേ കോഫിഡേ ഉടമ വി.ജി സിദ്ധാർഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം
text_fieldsബംഗളുരു: കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാ ർഥ ആത്മഹത്യ ചെയ്തെന്ന് നിഗമനം. മംഗളൂരുവിന് സമീപം നേത്രാവതി നദിയിലേക്ക് സിദ്ധാർഥ ചാടിയതാകാമെന്നാണ് പൊലീസ് നിഗ മനം. തിങ്കളാഴ്ച രാത്രി ഉള്ളാളിൽ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയിൽ ആത്മഹത്യ ചെയ്യാനായി സിദ്ധാർഥ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയതാകാമെന്ന് മംഗളൂരു പൊലീസ് കമീഷണർ സന്ദീപ് പാട്ടീൽ മാധ്യമങ്ങളെ അറിയിച്ചു.
നദിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ അടക്കം 200ഒാളം പേർ തിരച്ചിൽ നടത്തുന്നുണ്ട്. സിദ്ധാർഥ ആത്മഹത്യ ചെയ്തതാകാമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർ ശശികാന്ത് ശെന്തിലും പറയുന്നത്. സിദ്ധാർഥയെ കാണാതായ സ്ഥലം ശെന്തിൽ സന്ദർശിച്ചു.
തിങ്കളാഴ്ച ചിക്കമംഗളുരുവിലേക്ക് ബിസിനസ് സംബന്ധമായി യാത്ര തിരിച്ച സിദ്ധാർഥ തുടർന്ന് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെ നേത്രാവതി നദിക്കരികിൽ വെച്ചാണ് സിദ്ധാർഥയെ കാണാതാവുന്നത്. മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോൾ സിദ്ധാർഥ തന്‍റെ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുകയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാർഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവർ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ് വി.ജി സിദ്ധാർഥ. എസ്.എം കൃഷ്ണയുടെ മൂത്ത മകൾ മാളവികയെയാണ് സിദ്ധാർഥ വിവാഹം ചെയ്തത്. 2017ൽ സിദ്ധാർഥിന്‍റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
