മുംബൈ: െഎ.സി.െഎ.സി.െഎ ബാങ്ക്-വിഡിയോകോൺ വായ്പ തട്ടിപ്പു കേസിൽ ബാങ്ക് മുൻ മേധാവി ചന് ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ ഗ്രൂപ്പിെൻറ വേണുഗോപാൽ ധൂത് എന്നി വർക്കെതിരെ സി.ബി.െഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വായ്പ നൽകുകയും കിട്ടാക്കടമാക്കി മാറ്റുകയും ചെയ്തതിന് പ്രതിഫലമായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം (ഇ.ഡി) കേസെടുത്തതിന് പിന്നാലെയാണിത്.
നേരത്തെ കേസെടുത്ത സി.ബി.െഎയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇ.ഡിയും കേസെടുത്തത്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കേസെടുക്കുമ്പോൾ പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കൽ നിർബന്ധമാണെന്നും മൂവരെയും ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. െഎ.സി.െഎ.സി.െഎ മേധാവിയായിരിക്കെ വിഡിയോകോണിന് 3250 കോടി രൂപ വായ്പ നൽകുകയും പിന്നീട് കിട്ടാക്കടമായി പ്രഖ്യാപിക്കുകയും ചെയ്െതന്നാണ് ചന്ദ കൊച്ചാറിന് എതിരായ കേസ്.
ഇതിന് പ്രതിഫലമായി വിഡിയോകോണിെൻറ അനുബന്ധ കമ്പനികളുടെ അവകാശം ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപകും മറ്റ് ബന്ധുക്കളും ഉടമകളായ കമ്പനിക്ക് നൽകിയെന്നും ആരോപിക്കുന്നു. ചന്ദ കൊച്ചാറിെനതിരായ ആരോപണം ശരിയാണെന്ന് റിട്ട. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ പാനൽ റിപ്പോർട്ട് നൽകയതിനെ തുടർന്ന് ബാങ്ക് അവരെ പുറത്താക്കിയിരുന്നു.