ബാങ്ക് തട്ടിപ്പ് കേസ്: മുത്തയ്യക്കെതിരെ സി.ബി.െഎ കുറ്റപത്രം
text_fieldsചെന്നൈ: സിൻഡിക്കേറ്റ് ബാങ്കിനെ കബളിപ്പിച്ച് 102.87 കോടി തട്ടിയെടുത്ത കേസിൽ ബി.സി.സി.െഎ മുൻ പ്രസിഡൻറും സതേൺ പെട്രോകെമിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (സ്പിക്) ചെയർമാനുമായ എ.സി. മുത്തയ്യ, ഫറുഖ് എം. ഇറാനി ഉൾപ്പെടെ 23 പ്രതികൾക്കെതിരെ ചെന്നൈ അഡീഷനൽ ചീഫ് മെട്രോെപാളീറ്റൻ മജിസ്ട്രേട്ട് കോടതിയിൽ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു.
എ.സി. മുത്തയ്യ ചെയർമാനും ഫറുഖ് എം. ഇറാനി മാനേജിങ് ഡയറക്ടറുമായി രൂപവത്കരിച്ച ഫസ്റ്റ് ലീസിങ് കമ്പനി ഒാഫ് ഇന്ത്യ (എഫ്.എൽ.സി.െഎ) എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2004 മുതൽ സിൻഡിക്കേറ്റ് ബാങ്കിെൻറ ചെന്നൈ കോർപറേറ്റ് ഫിനാൻസ് ശാഖയുമായി എഫ്.എൽ.സി.െഎ നടത്തിയ ഇടപാടുകളിലാണ് ക്രമക്കേട് നടന്നത്. ഇതുവഴി ബാങ്കിന് 103 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
