Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2020 ഒാടെ ഇന്ത്യയിൽ...

2020 ഒാടെ ഇന്ത്യയിൽ എ.ടി.എം കാർഡുകൾ അപ്രസ്​കതമാവും– അമിതാഭ്​ കാന്ത്​

text_fields
bookmark_border
2020 ഒാടെ ഇന്ത്യയിൽ എ.ടി.എം കാർഡുകൾ അപ്രസ്​കതമാവും– അമിതാഭ്​ കാന്ത്​
cancel

ബംഗളൂരു: 2020ൽ രാജ്യത്തിൽ എ.ടി.എം കാർഡുകളും പി.ഒ.എസ്​ മെഷീനുകളും അപ്രസ്​കതമാവുമെന്ന്​ നീതി ആയോഗ്​ അധ്യക്ഷൻ അമിതാഭ്​ കാന്ത്​. പ്രവാസി ഭാരതീയ ദിവസിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

ഇന്ത്യയിൽ ഡിജിറ്റൽ രംഗത്ത്​ വൻ​ പുരോഗതിയാണ്​ ഉണ്ടാവുന്നതെന്നും 2020തോടെ രാജ്യത്ത്​ എ.ടി.എം കാർഡുകളും പി.ഒ.എസ്​ മെഷീനുകളും അപ്രസ്​കതമാവുമെന്നും അമിതാഭ്​ കാന്ത്​ പറഞ്ഞു. കൈവിരൽ ഉപയോഗിച്ച്​ എളുപ്പത്തിൽ തന്നെ പണമിടപാടുകൾ നടത്തുന്നാവുന്ന സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെ്​. നാഷണൽ​ പേയ്​മെൻറ്​ കോർപ്പറേഷൻ വികസി​പ്പിച്ച ഭീം ആപ്പ്​ ഇതി​െൻറ ആദ്യഘട്ടമാണെന്നും അമിതാഭ്​ കാന്ത്​ പറഞ്ഞു.

ഇന്ത്യയിൽ ഭൂരിപക്ഷം ആളുകളും പണമിടപാടുകൾ നടത്തുന്നത്​ കറൻസിയുടെ സ​ഹാ​യത്തോടെയാണ്​. എന്നാൽ  രാജ്യത്ത്​ 2.25 ശതമാനം ആളുകൾ മാത്രമേ  ആദായ നികുതി നൽകുന്നുള്ളു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നത്​ ഇൗ അവസ്​ഥക്ക്​ മാറ്റം വരുത്തുന്നതിന്​ കാരണമാവുമെന്ന്​ അദ്ദേഹം​ പറഞ്ഞു. 

വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത്​ വൻ വളർച്ചയുണ്ടാകും. നിലവിൽ 7.6 ശതമാനമാണ്​ ഇന്ത്യയുടെ പ്രതിവർഷ വളർച്ച നിരക്ക്.​ ഇത്​ 9 മുതൽ 10 ശതമാനം വരെ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amitabh kantDigital economy
News Summary - Cards, ATMs Will Be Redundant By 2020 In India: NITI Aayog
Next Story