Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപി​ടി​വി​ട്ട്​ വാ​ഹ​ന...

പി​ടി​വി​ട്ട്​ വാ​ഹ​ന വി​പ​ണി; വി​ൽ​പ​ന​യി​ൽ ഇ​ടി​വു തു​ട​രു​ന്നു

text_fields
bookmark_border
maruti-suzuki-010918.jpg
cancel
ന്യൂ​​ഡ​​ൽ​​ഹി: വാ​ഹ​ന വി​പ​ണി​യെ പി​ടി​ച്ചു​കു​ലു​ക്കി വി​ൽ​പ​ന​യി​ൽ ഇ​ടി​വു തു​ട​രു​ന്നു. രാ​ജ്യ​ത്തെ ഏ​​റ്റ​​വും വ​​ലി​​യ കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സൂ​​ക്കി​​യു​​ടെ ആ​​ഗ​​സ്​​​റ്റി​​ലെ വി​​ൽ​​പ​​ന​ 32.7 ശ​​ത​​മാ​​ന​ം ഇ​ടി​ഞ്ഞ​പ്പോ​ൾ മ​​റ്റൊ​​രു പ്ര​​മു​​ഖ ക​​മ്പ​​നി​​യാ​​യ ഹോ​​ണ്ട​​യു​​ടെ വി​​ൽ​​പ​​ന 51.28 ശ​​ത​​മാ​​ന​ം കു​റ​ഞ്ഞു. ടെ​ാ​യോ​ട്ട​ക്ക്​ 21 ശ​ത​മാ​നം ഇ​ടി​വു​ണ്ട്.

ക​​ഴി​​ഞ്ഞ ആ​​ഗ​​സ്​​​റ്റി​​ൽ മാ​രു​തി 1,58,189 യൂ​​നി​​റ്റ്​ വി​​റ്റ​​​പ്പോ​​ൾ ഈ ​​വ​​ർ​​ഷം 1,06,413 യൂ​​നി​​റ്റ്​ മാ​​ത്ര​​മാ​​ണ്​​ വി​​ൽ​​ക്കാ​​നാ​​യ​​ത്. ,മാ​രു​തി​യു​ടെ ആ​​ഭ്യ​​ന്ത​​ര വി​​ൽ​​പ​​ന​യി​ൽ 34.3 ശ​​ത​​മാ​​ന​ം ഇ​​ടി​​വു​​ണ്ട്. ചെ​​റു പ​​തി​​പ്പാ​​യ ആ​​​ൾ​​​ട്ടോ, വാ​​ഗ​​ൺ ആ​​ർ കാ​​റു​​ക​​ളു​​ടെ വി​​ൽ​​പ​​ന 71.8 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 35,895 യൂ​​നി​​റ്റ്​ വി​​റ്റ​​​പ്പോ​​ൾ ഇ​​ത്ത​​വ​​ണ വെ​​റും 10,123 യൂ​​നി​​റ്റ്​ മാ​​ത്ര​​മാ​​ണ്​ വി​​റ്റ​​ത്. കോം​​പാ​​ക്​​​ട്​ പ​​തി​​പ്പു​​ക​​ളാ​​യ സ്വി​​ഫ്​​​റ്റ്, സെ​​ല​​റി​​യോ, ഇ​​ഗ്​​​നി​​സ്, ബ​​ലേ​​നോ, ഡി​​സ​​യ​​ർ എ​​ന്നീ കാ​​റു​​ക​​ളു​​ടെ വി​​ൽ​​പ​​ന 23.9 ശ​​ത​​മാ​​നം കു​​റ​ഞ്ഞു.

ക​​ഴി​​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം 7,002 യൂ​​നി​​റ്റ്​ വി​​റ്റ സി​​യാ​​സ്​ ഇ​​ത്ത​​വ​​ണ 1,596 എ​​ണ്ണം മാ​​ത്ര​​മാ​​ണ്​ വി​​ൽ​​ക്കാ​​നാ​​യ​​ത്. അ​​തേ​​സ​​മ​​യം, യൂ​​ട്ടി​​ലി​​റ്റി ഇ​​ന​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളാ​​യ വി​​സ്​​താ​​ര ബ്ര​​സ, എ​​സ്​ ക്രോ​​സ്, എ​​ർ​​ട്ടി​​ഗ എ​​ന്നി​​വ​​യു​​ടെ വി​​ൽ​​പ​​ന ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച്​ 3.1 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. ക​​ഴി​​ഞ്ഞ ആ​​ഗ​​സ്​​​റ്റി​​ൽ 17,020 യൂ​​നി​​റ്റ്​ വി​​റ്റ​ ഹോ​ണ്ട​ക്ക്​ ഇ​ത്ത​വ​ണ 8,291 യൂ​​നി​​റ്റാ​ണ്​​ വി​​ൽ​ക്കാ​നാ​യ​ത്. 227​ വാ​ഹ​ന​ങ്ങ​ൾ മാ​​ത്ര​​മാ​​ണ്​ ക​​യ​​റ്റു​​മ​​തി.

ജി.എസ്.ടി വരുമാനം ലക്ഷം കോടിക്കു താഴെ
ന്യൂ​ഡ​ൽ​ഹി: മാ​ന്ദ്യ​ത്തി​​െൻറ സൂ​ച​ന ക​ടു​പ്പി​ച്ച്​ ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ൽ ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി)​വ​രു​മാ​ന​ത്തി​ലും ഇ​ടി​വ്.
ജൂ​ലൈ​യി​ൽ 1.02 ല​ക്ഷം കോ​ടി പി​രി​ഞ്ഞു​കി​ട്ടി​യ സ്​​ഥാ​ന​ത്ത്​ ആ​ഗ​സ്​​റ്റി​ൽ ല​ഭി​ച്ച​ത്​ 98,202 കോ​ടി. ഈ ​വ​ർ​ഷം ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ജി.​എ​സ്.​ടി വ​രു​മാ​നം ല​ക്ഷം കോ​ടി​ക്ക്​ താ​ഴേ​ക്ക്​ പോ​കു​ന്ന​ത്. മു​മ്പ്​​ ജൂ​ൺ മാ​സ​ത്തി​ൽ പി​രി​ഞ്ഞു കി​ട്ടി​യ​ത്​​ 99,939 കോ​ടി രൂ​പ​യാ​യി​രു​ന്നു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti SuzukiCar sales
News Summary - Car Sales August 2019: Maruti Suzuki Registers 34% Decline
Next Story