Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ്​...

കോവിഡ്​ പ്രതിസന്ധിക്കിടയിൽ ശമ്പള വർധനവും പ്രമോഷനും നൽകി ഞെട്ടിച്ച്​ ഇൗ കമ്പനി

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധിക്കിടയിൽ ശമ്പള വർധനവും പ്രമോഷനും നൽകി ഞെട്ടിച്ച്​ ഇൗ കമ്പനി
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയെ തുടർന്ന്​ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി കമ്പനികളെ വേതനം വെട്ടിക്കുറക്കാനും ജീവനക്കാരെ പിരിച്ചുവിടാനും നിർബന്ധിതരാക്കുന്ന സാഹചര്യമാണ്​ നിലനിൽക്കുന്നത്​. കുത്തക കമ്പനികൾ വരെ ആയിരക്കണക്കിന്​ തൊഴിലാളികളെ പിരിച്ചുവിട്ടത്​ വാര്‍ത്തകളാകുമ്പോള്‍ വ്യത്യസ്​തമാവുകയാണ്​ ഒരു ​െഎ.ടി സർവീസ്​ കമ്പനി.

കോവിഡ്​ കാലത്തും ഇന്ത്യയിലെ എല്ലാ ജീവനക്കാര്‍ക്കും വേതനവര്‍ധനവും പ്രമോഷനും നല്‍കി ചരിത്രം സൃഷ്​ടിച്ചിരിക്കുന്നത്​​ ക്യാപ്‌ജെമനൈ എന്ന ഫ്രഞ്ച്​ സ്ഥാപനമാണ്​. ഐ.ബി.എമ്മും ആക്‌സഞ്ചറും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്​ ക്യാപ്‌ജെമനൈ. രാജ്യത്തെ 1.25 ലക്ഷം പേരാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.

‘കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെ തങ്ങളുടെ 70 ശതമാനം ജീവനക്കാര്‍ക്കും ക്യാപ്‌ജെമനൈ വേതനവര്‍ധനവ്​ പ്രഖ്യാപിച്ചിരുന്നു. ജൂലൈ ഒന്ന്​ മുതൽ അത്​ പ്രാബല്യത്തിൽ വരികയും ചെയ്​തു. തീർച്ചയായും അതിന് യോഗ്യതാ​ മാനദണ്ഡങ്ങളുണ്ട്. െഎ.ടി കമ്പനികളിൽ മാത്രമല്ല, ശമ്പളവര്‍ധനവ് വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ഒരേയൊരു കമ്പനിയായിരിക്കും തങ്ങളുടേതെന്ന് ക്യാപ്‌ജെമനൈ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അശ്വിന്‍ യാര്‍ഡി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്​ ഡോട്ട്​ കോമിനോട്​ പ്രതികരിച്ചു. 

ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ വമ്പൻ കമ്പനികൾ വേതനവര്‍ധന മരവിപ്പിച്ച സാഹചര്യത്തിലാണ് ക്യാപ്‌ജെമനൈയുടെ അസാധാരണമായ നീക്കമെന്നത്​ ശ്രദ്ദേയമാണ്​. കൊഗ്നിസൻറ്​ 18,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നുവെന്ന്​ കഴിഞ്ഞ ദിവസം വാർത്ത വരികയും ചെയ്​തിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemploymentcovid economic crisis
News Summary - Capgemini bucks trend, rolls out wage hikes, promotions amid Covid crisis
Next Story