കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടി
text_fields8.7 കോടി ഫേസ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി വിവാദം സൃഷ്ടിച്ച ബ്രിട്ടിഷ് പരസ്യകമ്പനി കേംബ്രിജ് അനലിറ്റിക്ക അടച്ചുപൂട്ടാൻ തീരുമാനം. എത്രയും പെെട്ടന്ന് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി തന്നെയാണ് അറിയിച്ചത്. മാധ്യമറിപ്പോർട്ടുകൾ പ്രതികൂലമായതോടെ ഇടപാടുകാരും വിതരണക്കാരും പിന്മാറിയതാണ് കമ്പനി പൂട്ടാൻ തീരുമാനിച്ചതിനു പിന്നിൽ.
പണം കണ്ടെത്താനും ഇതു തിരിച്ചടിയായി. രാജ്യാന്തരതലത്തിൽ നിലനിൽക്കുന്ന ദുരാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനിക്ക് മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അടച്ചുപൂട്ടുന്നതെന്ന് കേംബ്രിജ് അനലിറ്റിക്ക വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അമേരിക്കയിലും ബ്രിട്ടനിലും കൺസൽട്ടൻസി പാപ്പരായി പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി. ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യവിവരങ്ങൾ ചോർത്താൻ അനലിറ്റിക്കക്ക് അനുമതി നൽകിയ സംഭവത്തിൽ ഫേസ്ബുക്ക് സി.ഇ.ഒ, മാർക്ക് സക്കർബർഗിനെ യു.എസ് കോൺഗ്രഷനൽ കമ്മിറ്റി ചോദ്യം ചെയ്തിരുന്നു. തെറ്റുപറ്റിയതായി തുറന്നുസമ്മതിച്ച സക്കർബർഗ് അത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അന്വേഷണസംഘത്തെ ബോധിപ്പിച്ചു.
വിവാദത്തോടെ ഫേസ്ബുക്കിെൻറ പ്രതിച്ഛായയും തകർന്നു. അേതസമയം, തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അനലിറ്റിക്ക. വിവരശേഖരണം മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെന്നും അവർ അവകാശപ്പെട്ടിരുന്നു. ഡോണൾഡ് ട്രംപിനെ പ്രസിഡൻറ് സ്ഥാനത്തെത്തിക്കാനാണ് ഫേസ്ബുക്കിനെ കൂട്ടുപിടിച്ച് അനലിറ്റിക്ക വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിവരങ്ങൾ ചോർത്തിയത്.
ഇന്ത്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടതായി പിന്നീട് കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. വിവാദത്തിനുശേഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ സംരക്ഷിക്കുന്ന നടപടികൾ കർശനമാക്കിയിരുന്നു. വ്യക്തിവിവരങ്ങൾ ചോർത്തിയതിനെതിെര വിവിധ രാജ്യങ്ങളില്‍ കേംബ്രിജ് അനലിറ്റിക്ക അന്വേഷണം നേരിടുന്നുണ്ട്. എന്നാൽ, കേംബ്രിജ് അനലിറ്റിക്ക അടച്ചുപൂട്ടാനുള്ള തീരുമാനം, അന്വേഷണ നടപടികളെ ബാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു.
തങ്ങൾ അധികൃതരുമായി ചേർന്ന് അന്വേഷണത്തിൽ സഹകരിക്കുമെന്നും ഫേസ്ബുക്ക് അധികൃതർ വ്യക്തമാക്കി.
കമ്പനിക്കെതിരെ അന്വേഷണം തുടരും –ഇന്ത്യ
ന്യൂഡൽഹി: വിവരം ചോർത്തിയ സംഭവത്തിൽ കേംബ്രിജ് അനലിറ്റിക്കക്കെതിരെ അന്വേഷണം തുടരുമെന്ന് ഇന്ത്യ. കമ്പനി അടച്ചുപൂട്ടാൻ പോവുകയാണെന്ന പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യക്കാരുമായും കമ്പനി ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിെൻറ ഭാഗമായി ഫേസ്ബുക്ക്, അനലിറ്റിക്ക അധികൃതർക്ക് ചോദ്യങ്ങൾ അയച്ചുെകാടുക്കുകയും ചെയ്തിരുന്നു. മേയ് 10നകം മറുപടി അയക്കാനാണ് നിർദേശം നൽകിയത്. കഴിഞ്ഞമാസമാണ് അവസാനമായി കമ്പനിയുമായി ബന്ധപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഏതുതരത്തിലുള്ള വിവരങ്ങളാണ് ശേഖരിച്ചതെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്.
ഉപഭോക്താക്കളുടെ അനുവാദത്തോടെയായിരുന്നോ ഇതെന്നും അന്വേഷിക്കുന്നുണ്ട്. ബ്രിട്ടനും അന്വേഷണവുമായി മുന്നോട്ടുപോകും. മാതൃകമ്പനിയായ എസ്.സി.എൽ ഗ്രൂപ്പും അടച്ചുപൂട്ടുമെന്ന് അനലിറ്റിക്ക അറിയിച്ചിരുന്നു. എസ്.സി.എല്ലിന് അഹ്മദാബാദ്, കട്ടക്ക്, ഗുവാഹതി, ഹൈദരാബാദ്, ഇൻഡോർ, കൊൽക്കത്ത, പട്ന, പുണെ എന്നിവിടങ്ങളിൽ പ്രാദേശിക ഒാഫിസുകളുണ്ട്. ഇൗ കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ചും നിരീക്ഷിക്കുന്നുണ്ട്.
ബ്രെക്സിറ്റ് ഹിതപരിശോധനയിലും യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും കമ്പനി ഇടെപട്ടതായി മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വൈലിയാണ് വെളിപ്പെടുത്തിയത്. ഇന്ത്യയിലും കോൺഗ്രസ്, ജെ.ഡി.യു പാർട്ടികളുമായും തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളിൽ കമ്പനി ബന്ധം പുലർത്തിയിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
