Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅതിവേഗം...

അതിവേഗം സ്വകാര്യവൽക്കരണം; പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാൻ അനുമതി

text_fields
bookmark_border
nirmala-sita-2011201
cancel

ന്യൂഡൽഹി: ബി.പി.സി.എൽ ഉൾപ്പടെ അഞ്ച്​ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ കാബിനറ്റ്​ കമ്മിറ്റി അനുമതി നൽകി. ധ നകാര്യ മന്ത്രി നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ഭാരത്​ പെട്രോളിയം, ഷിപ്പിങ്​ കോർപ്പറേഷൻ, കണ്ടെയ്​നർ കോർപ്പറേഷൻ, തെഹ്​രി ഹൈഡ്രോ ഡെവലപ്​മ​​​െൻറ്​ കോർപ്പറേഷൻ, നോർത്ത്​ ഈസ്​റ്റേൺ ഇലക്​ട്രിക്​ പവർ എന്നിവയുടെ ഓഹരി വിൽപനക്കാണ്​ അനുമതി.

ഭാരത്​ പെട്രോളിയത്തിൽ സർക്കാറിൻെറ 53.75 ശതമാനം ഓഹരികളും വിൽക്കാനാണ്​ തീരുമാനം. സ്ഥാപനത്തിൻെറ ഭരണവും കേന്ദ്രസർക്കാർ കൈയൊഴിയും. ഷിപ്പിങ്​ കോർപ്പറേഷനിലെ 53.75 ശതമാനം ഒാഹരികളാവും വിൽക്കുക. നിലവിൽ 63.75 ശതമാനമാണ്​ ഷിപ്പിങ്​ കോർപ്പറേഷനിലെ സർക്കാർ ഓഹരി. കണ്ടെയ്​നർ കോർപ്പറേഷനിലെ 30.9 ശതമാനം ഓഹരികളും സർക്കാർ വിൽക്കും. കണ്ടൈനർ കോർപ്പറേഷനിൽ സർക്കാറിന്​ 54.80 ശതമാനം ഓഹരിയുണ്ട്​. തെഹ്​രി ഹൈഡ്രോ ഡെവ്​ലപ്​മ​​െൻറ്​ കോർപ്പറേഷനിലെ 74 ശതമാനം ഓഹരിയും നോർത്ത്​ ഈസ്​റ്റേൺ ഇലക്​ട്രിക്​ പവറിലെ 100 ശതമാനം ഓഹരിയും സർക്കാർ വിൽക്കും.

ഇതിനൊപ്പം പല പൊതുമേഖല സ്ഥാപനങ്ങളി​ലേയും ഓഹരി പങ്കാളിത്തം കുറക്കാനും സർക്കാറിന്​ പദ്ധതിയുണ്ട്​. ഐ.ഒ.സി, എൽ.ഐ.സി, ഒ.എൻ.ജി.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനാണ്​ നീക്കം. ഇതിലൂടെ ഏകദേശം 33,000 കോടി സ്വരൂപിക്കും.

സ്​പെക്​ട്രം ലേലതുക അടക്കാൻ കുടിശ്ശിക വരുത്തിയ കമ്പനികൾക്ക്​ രണ്ട്​ വർഷത്തെ മൊറ​ട്ടോറിയവും സർക്കാർ പ്രഖ്യാപിച്ചു. ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ, റിലയൻസ്​ ജിയോ തുടങ്ങിയ കമ്പനികൾക്കാണ്​ ആനുകൂല്യം ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsdisinvestmentnirmala sitharamanmalayalam news
News Summary - Cabinet approves strategic disinvestment of BPCL, 4 other PSUs-Business news
Next Story