Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസി-ഫോറം...

സി-ഫോറം വ്യാജമാണെന്ന്​ നികുതിവകുപ്പ്​; ആശങ്കയിൽ വ്യാപാരികൾ

text_fields
bookmark_border
Tax
cancel

കാ​സ​ർ​കോ​ട്​: സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക്​ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച ​സി-​ഫോ ​റം വ്യാ​ജ​മാ​ണെ​ന്ന​ നി​കു​തി​വ​കു​പ്പി​​െൻറ ക​ണ്ടെ​ത്ത​ലി​ൽ വ​ല​ഞ്ഞ്​ വ്യാ​പാ​രി​ക​ൾ. മി​ക്ക വ്യാ​പാ​രി​ക​ളും വ​ലി​യ തു​ക നി​കു​തി​കു​ടി​ശ്ശി​ക ഇ​ന​ത്തി​ൽ അ​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഒ​രു സം​സ്ഥാ​ന​ത്തു​നി​ന്ന്​ മ​റ്റൊ​രു സം​സ്ഥാ​ന​േ​ത്ത​ക്ക്​ ച​ര​ക്കു​ഗ​താ​ഗ​തം ന​ട​ത്തു​േ​മ്പാ​ൾ വ്യാ​പാ​രി​ക​ൾ​ക്ക്​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി കു​റ​ഞ്ഞു​കി​ട്ടു​ന്ന​തി​ന്​ ച​ര​ക്ക്​ വാ​ങ്ങു​ന്ന സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ സി-​ഫോ​റം ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ സി-​ഫോ​റം ല​ഭി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ അ​ഞ്ചു ശ​ത​മാ​നം നി​കു​തി അ​ട​ക്കു​ന്ന​തി​ന്​ പ​ക​രം ര​ണ്ടു​ ശ​ത​മാ​നം അ​ട​ച്ചാ​ൽ മ​തി. നി​കു​തി​യി​ള​വ്​ ല​ഭി​ക്കു​ന്ന​തി​നാ​യി വ്യാ​പാ​രി​ക​ൾ സ​മ​ർ​പ്പി​ച്ച സി-​ഫോ​റം വ്യാ​ജ​മാ​ണെ​ന്ന്​ നി​കു​തി​വ​കു​പ്പ്​ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ വ​ലി​യ തു​ക​യു​ടെ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത കൊ​ടു​ത്തു​തീ​ർ​ക്കേ​ണ്ട അ​വ​സ്ഥ വ്യാ​പാ​രി​ക​ൾ​ക്ക്​ വ​ന്നു​ചേ​ർ​ന്ന​ത്.

അ​ട​ക്ക​വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ്​ ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളു​ടെ അ​ധി​ക​ബാ​ധ്യ​ത വ​ന്നു​ചേ​ർ​ന്ന​ത്. ച​ര​ക്ക്​ സേ​വ​ന​നി​കു​തി (ജി.​എ​സ്.​ടി) നി​ല​വി​ൽ വ​രു​ന്ന​തി​ന്​ മു​മ്പു​ള്ള കേ​ന്ദ്ര വി​ൽ​പ​ന നി​കു​തി നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ളി​ലെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​പ്പോ​ൾ നി​കു​തി​വ​കു​പ്പ്​ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. കേ​ന്ദ്ര വി​ൽ​പ​ന നി​കു​തി​യി​ലെ മൂ​ല്യ​നി​ർ​ണ​യം യ​ഥാ​സ​മ​യം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ സി-​ഫോ​റ​ത്തി​ലു​ള്ള അ​പാ​ക​ത​ക​ൾ​ വ്യാ​പാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന​ത്തി​ന​ക​ത്തെ വ്യാ​പാ​രി​ക​ളെ പി​ഴ​യും പി​ഴ​പ്പ​ലി​ശ​യു​മ​ട​ക്കം ഭീ​മ​മാ​യ തു​ക അ​ട​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​തി​നും സാ​ധി​ക്കു​മാ​യി​രു​ന്നു. വി​ൽ​പ​ന നി​കു​തി​യി​ലെ മൂ​ല്യ​നി​ർ​ണ​യം വൈ​കി​യ​തു​കൊ​ണ്ട്​ സം​ഭ​വി​ച്ച സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ്യാ​പാ​രി​ക​ളു​ടെ ത​ല​യി​ലി​ട്ട്​ ഒ​ഴി​യു​ന്ന​തി​നു​ള്ള നി​കു​തി​വ​കു​പ്പി​​െൻറ നീ​ക്കം പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. നി​കു​തി​വ​കു​പ്പ്​ ഒാ​ൺ​ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​നി​ലൂ​ടെ വ്യാ​ജ​മെ​ന്ന്​ ക​ണ്ടെ​ത്തി​യ പ​ല സി-​ഫോ​റ​ങ്ങ​ളും വ്യാ​ജ​മ​ല്ലെ​ന്നും അ​വ അ​ത​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നി​യ​മ​പ്ര​കാ​രം കൊ​ടു​ത്ത​താ​ണെ​ന്ന്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തെ​ളി​യി​ച്ചി​ട്ടും വ​കു​പ്പ്​ ഇ​ള​വു​ക​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxmalayalam newsCommercial Tax DepartmentC Forum
News Summary - C- Forum Fake - Business News
Next Story