Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബജറ്റ്​: നേട്ടവും...

ബജറ്റ്​: നേട്ടവും കോട്ടവും

text_fields
bookmark_border
2018-budget
cancel

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിന്​ ഒരു വർഷം മാത്രം ശേഷിക്കെ നരേന്ദ്രമോദി സർക്കാറി​​​െൻറ അവസാന സമ്പൂർണ്ണ ബജറ്റാണ്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അവതരിപ്പിച്ചത്​. കാർഷിക മേഖലക്കും ഗ്രാമീണ മേഖലക്കും ഉൗന്നൽ നൽകുന്ന ബജറ്റ്​ തെരഞ്ഞെടുപ്പ്​ ലക്ഷ്യംവെച്ചുള്ളതാണ്​. ചില മേഖലകൾക്ക്​ ബജറ്റ്​ മൂലം നേട്ടമുണ്ടായപ്പോൾ ചിലതിന്​ നഷ്​ടവുമുണ്ടായി.

ബജറ്റിൽ നേട്ടമുണ്ടാക്കിയ മേഖലകൾ

കാർഷിക മേഖല
കാർഷിക മേഖലക്ക്​ കൂടുതൽ പണം ഇത്തവണ സർക്കാർ അനുവദിച്ചിട്ടുണ്ട്​. കാർഷിക​ ഉൽപന്നങ്ങൾ നിശ്​ചിത വില, ജലസേചന പദ്ധതികൾക്ക്​ കൂടുതൽ തുക, ഗ്രാമീണ വികസനത്തിനായി കൂടുതൽ വിഹിതം എന്നിവയെല്ലാം ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്​. കാർഷിക മേഖലയുടെ വളർച്ചക്ക്​ ഇത്​ സഹായകമാവുമെന്നാണ്​ പ്രതീക്ഷ. കാർഷിക ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക്​ ഇത്​ ഗുണകരമാവും

ആരോഗ്യ മേഖല
50 കോടി ജനങ്ങൾക്ക്​ ഉപകാരപ്രദമാവുന്ന ആരോഗ്യ സുരക്ഷ പദ്ധതിയിലുടെ തെരഞ്ഞെടുപ്പ്​ തന്നെയാണ്​ സർക്കാർ ലക്ഷ്യം വെക്കുന്നത്​. പദ്ധതിയുടെ ഗുണഭോക്​താകൾക്ക്​ പ്രതിവർഷം അഞ്ച്​ ലക്ഷം രൂപ വ​െര റീ ഇംപേഴ്​സ്​മ​​െൻറായി നൽകാനും തീരുമാനിച്ചിട്ടുണ്ട്​. രാജ്യത്ത്​ ആശുപത്രികൾക്ക്​ ഇതി​​​െൻറ ഗുണമുണ്ടാവുമെന്നാണ്​ പ്രതീക്ഷ.

അടിസ്ഥാന സൗകര്യമേഖല
അടിസ്ഥാന സൗകര്യ മേഖലക്കായി വൻ പദ്ധതികളാണ്​ സർക്കാർ പ്രഖ്യാപിച്ചത്​. ഇൻഫ്രാസെക്​ടചർ കമ്പനികൾക്ക്​ ഇത്​ ഗുണകരമാവും. ഉഡാൻ മേഖലയിൽ കൂടുതൽ വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയത്​ വിമാനകമ്പനികൾക്ക്​ ഗുണകരമാവും.

​കോർപ്പറേറ്റ്​ മേഖല
രാജ്യത്തെ സാമ്പത്തിക നിക്ഷേപം വർധിക്കാനായെങ്കിലും കോർപ്പ​േററ്റ്​ നികുത്​ കുറച്ചത്​ വൻകിട കമ്പനികൾ ഗുണകരമാവും. 50 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്ക്​ കോർപ്പ​േററ്റ്​ ടാക്​സ്​ 25 ശതമാനമായി നേരത്തെ തന്നെ കുറച്ചിരുന്നു. ഇതി​​​െൻറ പരിധി 250 കോടിയായാണ്​ വർധിപ്പിച്ചത്​.

നഷ്​ടമുണ്ടായത്​
മൊബൈൽ കമ്പനികൾ
മൊബൈൽ കമ്പനികളുടെ കസ്​റ്റംസ്​ തീരുവ കുറക്കാനുള്ള തീരുമാനം മൊബൈൽ കമ്പനികൾക്ക്​ തിരിച്ചടിയാവും. വിദേശ നിർമിത മൊബൈൽ ഫോണുകളുടെ വില കുറയുന്നതിന്​ ഇത്​ കാരണമാവും. ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനികൾക്കെല്ലാം ഇത്​ തിരിച്ചടിയാവും. ടി.വി നിർമാണ കമ്പനികളുടെ സ്ഥിതിയും വ്യത്യസ്​തമല്ല.

ധനകാര്യ മേഖല
ഇക്വിറ്റി നിക്ഷേപങ്ങൾക്ക്​ നികുതി ചുമത്താനുള്ള തീരുമാനം ധനകാര്യസ്ഥാപനങ്ങൾക്ക്​ തിരിച്ചടിയാവും. ​െഎ.ഡി.എഫ്​.സി, റിലയൻസ്​, ആദിത്യ ബിർല, ​െഎ.സി.​െഎ.സി.​െഎ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുടെ തിരിച്ചടി സൃഷ്​ടിച്ചത്​.

ആദായ നികുതിദായകർ
ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്താത്തത്​ മധ്യവർഗ കുടുംബങ്ങളിൽ ചെറിയ നിരാശയുണ്ടാക്കിയിട്ടുണ്ട്​. ആദായ നികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്ന്​ മൂന്ന്​ ലക്ഷമാക്കി ഉയർത്തുമെന്നാണ്​ പ്രതീക്ഷിച്ചത്​. മെഡിക്കൽ റീ ഇംപേഴ്​സ്​മ​​െൻറിൽ മാറ്റം വരുത്തിയെങ്കിലും ആദായ നികുതിയിൽ കാര്യമായ ഇളവുകൾ സർക്കാർ നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finance ministerarun jaitilymalayalam newsBudget 2018
News Summary - Budget:Gains and drawbacks-Business news
Next Story