Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആദായനികുതി...

ആദായനികുതി കുറഞ്ഞേക്കും

text_fields
bookmark_border
ആദായനികുതി കുറഞ്ഞേക്കും
cancel

ന്യൂഡൽഹി: കേന്ദ്രബജറ്റിന്​ ദിവസങ്ങൾ മാത്രം ശേഷിക്കേ ആദായ നികുതിയിൽ മാറ്റങ്ങൾക്ക്​ സാധ്യത. നികുതിപരിധിയിൽ ഉൾപ്പടെ മാറ്റങ്ങൾ വരുത്തി നികുതിദായകർക്ക്​ കൂടുതൽ ഇളവുകൾ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി നൽകുമെന്നാണ്​ സൂചന. നിലവിൽ 2.5 ലക്ഷം രൂപ വരെയുള്ളവർക്ക്​ ആദായനികുതിയില്ല. ഇൗ പരിധി 3 ലക്ഷമായി ഉയർത്താനാണ്​ സാധ്യത.

80 സി, 80 സി.സി എന്നിവ പ്രകാരമുള്ള ഇളവി​​​െൻറ പരിധി രണ്ട്​ ലക്ഷമായി കേന്ദ്രസർക്കാർ ഉയർത്തിയേക്കുമെന്ന്​ സൂചനയുണ്ട്​. ഇതിനൊപ്പം ആദായ നികുതിയുടെ സ്ലാബുകളിലും മാറ്റമു​ണ്ടായേക്കും. 

കേന്ദ്രസർക്കാറി​​​െൻറ ഇൻഫ്രാ​സ്​​ട്രക്​ചർ ബോണ്ടുകളിലെ നിക്ഷേപങ്ങൾ 50,000 രൂപ കൂടി ഇളവ്​ നൽകാനുള്ള സാധ്യതകൾ ഏറെയാണ്​. മാതാപിതാക്കളുടെ ആരോഗ്യ ഇൻഡൂറൻസ്​ പദ്ധതിയിലെ നിക്ഷേപത്തിന്​ നൽകുന്ന ഇളവ്​, മെഡിക്കൽ ബില്ലുകളുടെ റീ ഇംബേഴ്​സ്​മ​​െൻറിന്​ നൽകുന്ന ഇളവ്​ എന്നിവയിലും മാറ്റങ്ങൾ വരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxarun jaitilymalayalam newsBudget 2018
News Summary - Budget 2018: Income tax-Business news
Next Story