Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

75 രൂപക്ക് കിടിലൻ ഒാഫറുമായി ബി.എസ്.എൻ.എൽ; ജിയോക്ക് വെല്ലുവിളി

text_fields
bookmark_border
75 രൂപക്ക് കിടിലൻ ഒാഫറുമായി ബി.എസ്.എൻ.എൽ; ജിയോക്ക് വെല്ലുവിളി
cancel

75 രൂപയുടെ റീചാർജിൽ പ്രീപെയ്ഡ് വരിക്കാർക്ക് കിടിലൻ ഒാഫറുമായി ബി.എസ്.എൻ.എൽ. പരിധിയില്ലാത്ത കോളുകളും 10 ജിബി ഡാറ്റയും 500 എസ്.എം.എസും ആണ് 75 രൂപയുടെ റീചാർജിൽ ലഭിക്കുക. 15 ദിവസമാണ് കാലാവധി. ഈ ഒാഫർ തുടക്കത്തിൽ ബി.എസ്.എൻ.എല്ലിൻെറ ആന്ധ്രപ്രദേശ്, തെലങ്കാന സർക്കിളുകളിൽ ആണ് ലഭ്യമാകുക. പ്രത്യേക റീചാർജുകളിലൂടെ 180 ദിവസങ്ങൾ വരെ കാലാവധി നീട്ടാനും സാധിക്കും. 

റിലയൻസ് ജിയോയുടെ 98 രൂപയുടെ ഒാഫറിനെ വെല്ലുന്നതാണ് ബി.എസ്.എൻ.എല്ലിൻെറ ഈ ഒാഫർ. ജിയോ ഒാഫറിൽ രണ്ട് ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 300 എസ്.എം.എസും 28 ദിവസത്തേക്കാണ് ലഭിക്കുക. 171 രൂപയുടെ റീചാർജിൽ 30 ദിവസത്തേക്ക് ദിവസേന 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, 100 എസ്.എം.എസ് എന്നിവ ലഭിക്കുന്ന ഒാഫർ ബി.എസ്.എൻ.എൽ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BSNL Rs. 75 Recharge Offers- Business news
Next Story