ദസറ-ദീപാവലി ഒാഫറുമായി ബി.എസ്​.എൻ.എൽ

18:44 PM
20/10/2018
bsnl-network

തൃശൂർ: ദസറ-ദീപാവലി ആഘോങ്ങളോടനുബന്ധിച്ച്​ ‘പ്രോജക്​ട്​ ധനലക്ഷ്​മി’യുടെ ഭാഗമായി അടുത്തമാസം ഏഴുവരെ ബി.എസ്​.എൻ.എൽ സേവനങ്ങളുടെ ബിൽ അടക്കുന്നവർക്ക്​ ഇളവുകൾ പ്രഖ്യാപിച്ചു.

ലാൻഡ്​, ബ്രോഡ്​ ബാൻഡ്​​, എഫ്​.ടി.ടി.എച്ച്​, മൊബൈൽ, വൈമാക്​സ്​, ഡബ്ല്യു.എൽ.എൽ എന്നിവയുടെ ബിൽ അടക്കുന്ന ഉപഭോക്താക്കൾക്ക്​ നികുതി ഒഴികെയുള്ള തുകയുടെ ഒരു ശതമാനം ഇളവും അടുത്ത അഞ്ച്​ മാസത്തെ തുക മുൻകൂറായി അടക്കുന്നവർക്ക്​ നികുതികൾ ഒഴിച്ചുള്ള തുകയുടെ മൂന്നു ശതമാനം ഇളവും കൂടാതെ ഒരു വർഷത്തെ തുക മുൻകൂറായി അടക്കുന്നവർക്ക്​ ഒരു മാസത്തെയും രണ്ടു വർഷത്തെ തുക അടക്കുന്നവർക്ക്​ മൂന്നു മാസത്തെയും മൂന്നു വർഷത്തെ തുക മുൻകൂറായി അടക്കുന്നവർക്ക്​ ആറ്​ മാസത്തെയും ഇളവ്​ നൽകും.

ലീസ്​ഡ്​ സർക്യൂട്ടി​​െൻറ ബിൽ അടക്കുന്നവർക്ക്​ നികുതി ഒഴിച്ചുള്ള തുകയുടെ രണ്ട്​ ശതമാനം ഇളവും അനുവദിക്കും. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്​ ബി.എസ്​.എൻ.എൽ തൃശൂർ പ്രിൻസിപ്പൽ ജനറൽ മാനേജർ സി. രാജേന്ദ്രൻ അറിയിച്ചു.

Loading...
COMMENTS