കർണാടക പ്രതിസന്ധി: ഒാഹരി വിപണിയിൽ ഇടിവ്

11:11 AM
16/05/2018
sensex

മുംബൈ: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം നടത്തിയതിന് പിന്നാലെ ഉയർന്ന ഇന്ത്യൻ ഒാഹരി വിപണി ഇന്ന് കൂപ്പുകുത്തി. മുംബൈ സൂചിക സെൻസെക്സ് 245.23 പോയിന്‍റ് ഇടിഞ്ഞ് 345,298.71 പോയിന്‍റിലെത്തി. 0.69 ഇടിവാണ് രേഖപ്പെടുത്തിയത്. 

കർണാടകത്തിലെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായതും വിദേശ പണത്തിന്‍റെ ഒഴുക്ക് സ്ഥിരത കൈവരിച്ചതുമാണ് ഒാഹരി വിപണി ഇടിയാൻ കാരണമായത്. ദേശീയ സൂചിക നിഫ്റ്റി 72.85 പോയിന്‍റ് താഴ്ചന്ന് 10,729 പോയിന്‍റിലെത്തി. 0.67 ശതമാനമായിരുന്നു ഇടിവ്. ചൊവ്വാഴ്ച സെൻസെക്​സ്​ 400 പോയിന്‍റും നിഫ്​റ്റിയും 120 പോയിന്‍റും വരെ ഉയർന്ന് നേട്ടം കൈവരിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ, രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസും മൂന്നാം സ്ഥാനക്കാരായ ജെ.ഡി.എസും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.


 

Loading...
COMMENTS