ലോകത്തെ ഏറ്റവും പഴയ യാത്രാ കമ്പനി തോമസ് കുക്ക് പാപ്പരായി
text_fieldsലണ്ടൻ: രാജ്യാന്തര ബ്രിട്ടീഷ് കമ്പനിയും ട്രാവൽ ഏജൻസി രംഗത്തെ അതികായരുമായ തോമസ് കുക്ക് പാപ്പരായി. ഇതേതുടർന്ന് കമ്പനിയുടെ ബ്രിട്ടനിലെ പ്രവർത്തനം അവസാനിപ്പിച്ച ു. ഏറെ നാളായി സാമ്പത്തിക തകർച്ചയിലായിരുന്ന കമ്പനിയിലേക്ക് നിക്ഷേപം കൊണ്ടുവരാൻ നടത്തിയ അവസാനവട്ട ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ലോകത്തെ ഏറ്റവും പഴയ യാത്രാ കമ്പനിക്ക് താഴുവീഴുന്നത്.
കമ്പനി പൂട്ടിയതോടെ 22,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. ഇതിൽ 9000 പേർ ബ്രിട്ടീഷുകാരാണ്. ഇവർ വഴി യാത്ര ബുക്ക് ചെയ്ത ആറു ലക്ഷത്തോള ം പേർ വിവിധ രാജ്യങ്ങളിൽ ഒറ്റപ്പെട്ടു. ഇവരെ തിരിച്ചെത്തിക്കാൻ ബ്രിട്ടീഷ് സർക്കാർ അടിയന്തര നടപടി തുടങ്ങി. മാതൃ കമ്പനിയുടെ ഭാഗമല്ലാത്തതിനാൽ ഇന്ത്യ, ചൈന, ജർമനി, നോർഡിക് രാജ്യങ്ങൾ എന്നിവിടങ്ങളിലെ തോമസ് കുക്ക് കമ്പനികൾ സാധാരണപോലെ പ്രവർത്തിക്കുമെന്ന് ബി.ബി.സി ചാനൽ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ച രണ്ടിനാണ് കമ്പനിയുടെ ബ്രിട്ടനിലെ പ്രവർത്തനം നിർത്തിയതായി ബ്രിട്ടീഷ് വ്യോമയാന അതോറിറ്റി പ്രഖ്യാപിച്ചത്. ഇവരുടെ എല്ലാ വിമാന യാത്രകളും ബുക്കിങ്ങുകളും റദ്ദാക്കിയതായും അതോറിറ്റി അറിയിച്ചു. പ്രഖ്യാപനത്തെ തുടർന്ന് കമ്പനിയുടെ 94 വിമാനങ്ങളും നിലത്തിറക്കി. തോമസ് കുക്കിെൻറ തകർച്ചയിൽ അതിയായി ഖേദിക്കുന്നുവെന്ന് അറിയിച്ച സി.ഇ.ഒ പീറ്റർ ഫ്രാങ്ക്ഹൗസർ ജീവനക്കാരോടും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും മാപ്പപേക്ഷിച്ചു. കമ്പനിയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്ന ആറു ലക്ഷത്തോളംപേരെ തിരിച്ചുകൊണ്ടുവരാനുള്ള യത്നം ബ്രിട്ടെൻറ ചരിത്രത്തിലെ ഏറ്റവും വലിയ സമാധാനകാല തിരിച്ചെത്തിക്കൽ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ‘ഓപറേഷൻ മാറ്റ്ഹോൺ’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
അതിനിടെ, കമ്പനിയുടെ ഡയറക്ടർമാർക്കെതിരെ നടപടിയുണ്ടായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകി. യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പോകുന്ന അദ്ദേഹം വിമാനത്തിൽ വാർത്താലേഖകരോടാണ് ഇക്കാര്യം പറഞ്ഞത്. ഡെർബിഷയറിലെ മരപ്പണിക്കാരനായ തോമസ് കുക്ക് 1841ൽ തുടങ്ങിയ കമ്പനിയാണ് പിന്നീട് 16 രാജ്യങ്ങളിലായി വളർന്ന് പന്തലിച്ചത്. ബ്രെക്സിറ്റ് നടപടികൾ നീണ്ടുപോയത്, ഓൺലൈൻ കമ്പനികളിൽനിന്ന് മത്സരം ശക്തമായത്, തുർക്കിയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയവയെല്ലാം കമ്പനിയുടെ തകർച്ചക്ക് കാരണമായതായാണ് വിലയിരുത്തൽ.
ആ തോമസല്ല ഈ കുക്ക്...
കൊച്ചി: വിഖ്യാത ബ്രിട്ടീഷ് കമ്പനി തോമസ് കുക്കുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ത്യൻ കമ്പനിയായ തോമസ് കുക്ക് (ഇന്ത്യ) ചെയര്‍മാനും എം.ഡിയുമായ മാധവൻ മേനോൻ പ്രസ്താവനയിൽ വ്യക്തമാക്കി. 2012 ആഗസ്റ്റ് മുതല്‍ തങ്ങൾ തോമസ് കുക്ക് പി.എല്‍.സിയുടെ ഭാഗമല്ല. കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് (ഫെയര്‍ഫാക്സ്) തോമസ് കുക്ക് (ഇന്ത്യ)യെ ഏറ്റെടുത്തതുമുതൽ ഇന്ത്യന്‍ കമ്പനിക്ക് തീര്‍ത്തും വ്യത്യസ്ത നിലനില്പാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേതുടര്‍ന്ന് തോമസ് കുക്ക് (ഇന്ത്യ)യില്‍ തോമസ് കുക്ക് യു.കെക്ക് ഓഹരിവിഹിതവും ഇല്ലാതായി. 2012ല്‍ കമ്പനിയുടെ 77 ശതമാനം വിഹിതം ഫെയര്‍ഫാക്സ് ഏറ്റെടുത്തതിന് പിന്നാലെ ഇക്കഴിഞ്ഞ ഏഴു വര്‍ഷം മികച്ച വളര്‍ച്ചയാണ് ഇന്ത്യൻ കമ്പനി കാഴ്ചവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബ്രിട്ടീഷ് ട്രാവല്‍ കമ്പനിയായ തോമസ് കുക്കു(യു.കെ)മായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
