Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വകാര്യവത്​കരണത്തിന്​...

സ്വകാര്യവത്​കരണത്തിന്​ മുന്നോടിയായി ബി.പി.സി.എല്ലിൽ സ്വയം വിരമിക്കൽ പദ്ധതിയും

text_fields
bookmark_border
സ്വകാര്യവത്​കരണത്തിന്​ മുന്നോടിയായി ബി.പി.സി.എല്ലിൽ സ്വയം വിരമിക്കൽ പദ്ധതിയും
cancel

ന്യൂഡൽഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത്​ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ജീവനക്കാർക്ക്​ സ്വമേധയാ വിരമിക്കൽ പദ്ധതി (വോളണ്ടറി റിട്ടയർമ​െൻറ്​ സ്​കീം -വി.ആർ.എസ്​) നടപ്പാക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ മൂന്നാ​മത്തെ വലിയ എണ്ണക്കമ്പനിയായ ബി.പി.സി.എൽ സ്വകാര്യ വത്​കരിക്കുന്നതിന്​ മുന്നോടിയായാണ്​ തീര​ുമാനം. 

സർവിസിൽ തുടരാൻ താൽപര്യമില്ലാത്തവർക്കും മറ്റു സ്വകാര്യ പ്രശ്​നങ്ങൾ നേരിടുന്നവർക്കും വി.ആർ.എസിന്​ അപേക്ഷിക്കാമെന്ന്​ ബി.പി.സി.എൽ അറിയിച്ചു. ഭാരത്​ പെട്രോളിയം വോളണ്ടറി റിട്ടയർമ​െൻറ്​ സ്​കീം 2020ന്​ ആഗസ്​റ്റ്​ 13 ​വരെ അപേക്ഷിക്കാം. 45 വയസിന്​ മുകളിലുള്ളവർക്കാണ്​ അവസരം. സ്വകാര്യ മാനേജ്​മ​െൻറിന്​ കീഴിൽ ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്ക്​ പിരിഞ്ഞുപോകാനുള്ള അവസരമാണിതെന്നും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചു. 

ബി.പി.സി.എല്ലി​​െൻറ 52.98 ശതമാനം ഓഹരികളാണ്​ വിറ്റഴിക്കുക. 2000ത്തോളം ജീവനക്കാരാണ്​ കമ്പനിയെ ആശ്രയിച്ച്​ ​ജീവിക്കുന്നത്​. അഞ്ചുമുതൽ 10 ശതമാനം വരെ തൊഴിലാളികൾ വി.ആർ.എസ്​ പദ്ധതിയിൽ പങ്കുചേരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ബന്ധ​െപ്പട്ടവർ പറഞ്ഞു. 

സ്വയം പിരിഞ്ഞുപോകുന്നവർക്ക്​ നഷ്​ടപരിഹാരതുകയും വിരമിക്കലിന്​ ശേഷം മെഡിക്കൽ ആനുകൂല്യങ്ങളും നൽകും. ബി.പി.സി.എൽ സ്വകാര്യവത്​കരണത്തിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ്​ കേന്ദ്ര ധനമന്ത്രാലയം ലക്ഷ്യമിടുന്നത്​. മുബൈ, കൊച്ചി, മധ്യപ്രദേശിലെ ബിന, അസമിലെ നുമാലിഗഡ്​ എന്നിവിടങ്ങളിലാണ്​ കമ്പനിയുടെ പ്രധാന റിഫൈനറികൾ. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:privatisationBPCLVRS
News Summary - BPCL Privatisation Firm offers VRS to Employees -Business news
Next Story