ചൈനയുമായി കോർത്താൽ തിരിച്ചടി ഇന്ത്യക്ക്​ തന്നെയെന്ന്​ വിദഗ്​ധർ

19:05 PM
14/03/2019
narendra-modi-xijing-ping

പുൽവാമ ഭീകരാക്രമണത്തി​​െൻറ സൂത്രധാരനും ജെയ്​​ശെ മുഹമ്മദി​​െൻറ സ്ഥാപകനുമായ മസ്​ഉൗദ്​ അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്നിലെ നീക്കങ്ങൾക്ക്​ ചൈന തടയിട്ടുവെന്ന വാർത്തക്ക്​​ പിന്നാലെ ചൈനീസ്​ ഉൽപന്നങ്ങൾ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്​തമാവുന്നു. ട്വിറ്ററിലുടെ യോഗാ ഗുരു ബാബ രാംദേവ്​ അടക്കമുള്ളവർ ചൈനീസ്​ ഉൽപന്നങ്ങളുടെ ഇറക്കുമതി നിർത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. അതേസമയം, ചൈനീസ്​ ഉൽപന്നങ്ങൾ നിരോധിക്കുന്നത്​ രാജ്യത്തിന്​ ഗുണകരമാവില്ലെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ.

ഇന്ത്യയിൽ നിന്ന്​ ചൈനയിലേക്കുള്ള കയറ്റുമതി കുറവാണ്​. എന്നാൽ, ഇലക്​ട്രോണിക്​സ്​ ഉൽപന്നങ്ങൾ ഉൾപ്പടെ വൻ തോതിൽ ചൈനയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുന്നുണ്ട്​. ഇന്ത്യയിലെ മരുന്ന്​ നിർമാണത്തിന്​ ആവശ്യമായ അസംസ്​കൃത വസ്​തുക്കളിൽ ഭൂരിപക്ഷവും വരുന്നത്​​ ചൈനയിൽ നിന്നാണ്​. ചൈനയുമായി പെ​െട്ടന്നൊരു വ്യാപാര യുദ്ധത്തിലേക്ക്​ നീങ്ങിയാൽ അത്​ രാജ്യത്ത്​ സമ്പദ്​വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിക്കും. ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ പകരം ഉൽപന്നങ്ങൾ നിർമിക്കാൻ സാ​േങ്കതികപരമായ ശേഷി ആർജിച്ചെടുക്കാൻ ഇന്ത്യക്ക്​ പെ​െട്ടന്ന്​ സാധ്യമാവില്ല.

ഇന്ത്യൻ ടെലികോം മേഖലയിൽ 70,000 കോടിയുടെ ഇറക്കുമതിയാണ്​ പ്രതിവർഷം നടക്കുന്നത്​. വാവേയ്​, സെഡ്​.ടി.ഇ, ​ഷവോമി, ഒപ്പോ, വിവോ, വൺ പ്ലസ്​ തുടങ്ങിയ​ ചൈനീസ് ​െമാബൈൽ ​ കമ്പനികളാണ്​ ഇറക്കുമതിയിൽ മുൻപന്തിയിലുള്ളത്​. ഉൗർജമേഖലയിലും പ്രധാനമായും ഇറക്കുമതി നടക്കുന്നത്​ ചൈനയിൽ നിന്നാണ്​. 30 ശതമാനമാണ്​ ഉൗർജ മേഖലയിലേക്കുള്ള ചൈനീസ്​ ഇറക്കുമതി. സോളാർ ഉൽപന്നങ്ങളുടെ അധികവും ചൈനീസ്​ കമ്പനികള​ുടേത്​.

നിലവിൽ അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല ഇന്ത്യൻ സമ്പദ്​വ്യവസ്ഥ. ഇൗയൊരു സാഹചര്യത്തിൽ വ്യാപാര യുദ്ധത്തിലേക്ക്​ ഇന്ത്യ നീങ്ങിയാൽ അത്​ കടുത്ത പ്രതിസന്ധിയിലാവും അവസാനിക്കും. അധിക നികുതിയുടെ പേരിൽ അമേരിക്കയും ഇന്ത്യയിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്​ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്​. ഇതിനിടയിൽ വൈകാരികമായ താൽപര്യങ്ങൾ മുൻ നിർത്തി ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ നിയന്ത്രണമേർപ്പെടുത്തുന്നത്​ ഒട്ടും ഗുണകരമാവില്ല. 

Loading...
COMMENTS