Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; ട്വിറ്ററിൽ ബോയ്കോട്ട് ആമസോൺ കാമ്പയിൻ
text_fieldsbookmark_border
ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന ആരോപണങ്ങളെ തുടർന്ന് ട്വിറ്ററിൽ ബോയ്കോട്ട് അമസോൺ കാമ്പയി ൻ. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ചവിട്ടികൾ ആമസോൺ ഓൺലൈൻ പ്ലാറ്റ്ഫോമിലുടെ വിറ്റതിനെ തുടർന്നാണ് നടപടി.
അനഹുൽ സക്സേനെയന്ന വ്യക്തി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ചവിട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്ററിൽ ബോയ്കോട്ട് ആമസോൺ കാമ്പയിൻ സജീവമായത്. എന്നാൽ, ഇത്തരം ചവിട്ടികൾ ആമസോൺ ഇന്ത്യയിൽ വിൽപ്പനക്ക് വെച്ചിട്ടില്ല.
നേരത്തെ 2016ലും ചവിട്ടികളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് ആമസോൺ പുലിവാല് പിടിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ പതാക ചവിട്ടികളിൽ പതിപ്പിച്ചും ആമസോൺ വിവാദത്തിൽ അകപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
