Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസോഫ്​റ്റ്​വെയറിലെ...

സോഫ്​റ്റ്​വെയറിലെ തകരാർ പരിഹരിക്കും; 737 മാക്​സിനെ വീണ്ടും പറത്താൻ ബോയിങ്​

text_fields
bookmark_border
boieng-737-max-23
cancel

വാഷിങ്​ടൺ: 737 മാക്​സിൻെറ തകർച്ച മൂലം പ്രതിസന്ധിയിലായ ബോയിങ്​ ഇത്​ മറികടക്കാൻ പുതിയ നീക്കവുമായി രംഗ​ത്ത്​. വ ിമാനത്തിലെ തകരാർ പരിഹരിച്ച്​ വൈകാതെ വീണ്ടും സർവീസിനായി ഉപയോഗിക്കാനാണ്​ കമ്പനിയുടെ നീക്കം. ഇതിനായി സോഫ്​റ്റ്​വെയർ അപ്​ഡേറ്റ്​ നൽകുമെന്ന്​ ബോയിങ്​ അറിയിച്ചു. വിമാനത്തിൻെറ ഓ​ട്ടോമേറ്റഡ്​ കൺട്രോൾ സംവിധാനത്തിൽ തകരാറുണ്ടെന്നാണ്​ സൂചന. ഇത്​ പരിഹരിക്കുന്നതിനുള്ള അപ്​ഡേറ്റുകളാവും ബോയിങ്​ നൽകുക.

സമാനതകളില്ലാ​ത്ത പ്രതിസന്ധിയെയാണ്​ ബോയിങ്​ നിലവിൽ അഭിമുഖീകരിക്കുന്നത്​. യാത്രക്കാർ, ഭരണകർത്താക്കൾ, വിമാന കമ്പനികൾ എന്നിവരെല്ലാം ബോയിങ്​ വിമാനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ബോയിങ്​ 737 മാക്​സിനെ ആദ്യം പിന്തുണച്ചെങ്കിലും വ്യാപകമായി വിമർശനങ്ങൾ ഉയർന്നതോടെ ട്രംപും ബോയിങ്ങിനെ കൈവിട്ടു.

അതേസമയം, എത്യോപയിലും ഇന്തോനേഷ്യയിലും ഉണ്ടായ വിമാന അപകടങ്ങളെ തുടർന്ന്​ ബോയിങ്​ 737 മാക്​സ്​ വിമാനങ്ങൾ വ്യാപകമായി നിലത്തിറക്കിയിരുന്നു. ഈ വിമാനങ്ങൾ എപ്പോൾ മുതൽ സർവീസ്​ നടത്താനാകുമെന്നത്​ സംബന്ധിച്ച്​ ബോയിങ്ങിനും വ്യക്​തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBoieng737 Maxxsoftware fix
News Summary - Boeing rolls out software fix to defend 737 MAX-Business news
Next Story