Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബിറ്റ്​കോയിന്​...

ബിറ്റ്​കോയിന്​ നിയമസാധുതയില്ലെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
jaitily
cancel

ന്യൂഡൽഹി: ഡിജിറ്റൽ കറൻസിയായ ബിറ്റ്​കോയിന്​ നിയമസാധുതയില്ലെന്ന്​ ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലി. ക്രിപ്​റ്റോ കറൻസി സംബന്ധിച്ച വിദഗ്​ധരിൽ നിന്ന്​ റിപ്പോർട്ട്​ കിട്ടിയ ശേഷം ബിറ്റ്​കോയിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച്​ ആലോചിക്കുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

​ബിറ്റ്​കോയിനെതിരെ കേന്ദ്രസർക്കാർ നിക്ഷേപകർക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. തട്ടിപ്പ്​ പദ്ധതിയാണെന്നും സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​. വളരെ കൂടുതൽ നഷ്​ടസാധ്യതയുള്ള നിക്ഷേപമാർഗമാണ്​ ബിറ്റ്​കോയിൻ. ഇതിൽ നിക്ഷേപിച്ചാൽ പണം നഷ്​ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. 

ഡിജിറ്റൽ കറൻസി ഇലക്​​ട്രോണിക്​ ഫോർമാറ്റിലാണ്​ ശേഖരിച്ചിട്ടുള്ളത്​. പാസ്​വേർഡ് നഷ്​ടമാവൽ, മാൽവെയർ അറ്റാക്ക്​ എന്നിവയിലുടെയെല്ലാം ബിറ്റ്​കോയിൻ  നഷ്​ടമാകാം. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിറ്റ്​കോയിനി​​െൻറ മൂല്യം റെക്കോർഡിലെത്തിയിരുന്നു. ഇതുമുലം നിക്ഷേപകർ വൻതോതിൽ ബിറ്റ്​കോയിനിൽ നിക്ഷേപം നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബിറ്റ്​കോയിനെതിരെ മുന്നറിയിപ്പുമായി ആർ.ബി.​െഎയും ധനമന്ത്രാലയം രംഗത്തെത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoinarun jaitilymalayalam newsCrypto Currency
News Summary - Bitcoin not a legal tender in India, says Arun Jaitley-Business news
Next Story