Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബിസ്മി കണക്ട്...

ബിസ്മി കണക്ട് പാലാരിവട്ടം ഷോറൂം ഉദ്ഘാടനം എട്ടിന്

text_fields
bookmark_border
bismi-group
cancel
camera_altfile photo

കൊച്ചി: സൗത്ത് ഇന്ത്യയിലെ പ്രമുഖ റീെട്ടയിൽ ഗ്രൂപ്പായ ബിസ്മിയുടെ ഇലക്ട്രോണിക്സ് വിഭാഗമായ ബിസ്മി കണക്ട് ശൃംഖലയിലെ 13ാമത് ഷോറൂം ശനിയാഴ്ച 11ന് പാലാരിവട്ടത്ത് പ്രവർത്തനമാരംഭിക്കുന്നു. 35,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയ ഹൈപ്പർ മാർക്കറ്റി​​െൻറ 22,000 ചതുരശ്ര അടിയിലാണ് ഇലക്ട്രോണിക്സ് വിഭാഗം പ്രവർത്തിക്കുക.

വിശാലമായ കാർ പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഒാരോ മണിക്കൂറിലും 32 ഇഞ്ച് ടി.വി സ്വന്തമാക്കാം. പ്രളയബാധിതർക്ക് സാന്ത്വനമായി ലാഭമൊഴിവാക്കിയാണ് ഗൃഹോപകരണങ്ങൾ നൽകുന്നതെന്ന് മാനേജിങ് ഡയറക്ടർ വി.എ. അജ്മൽ അറിയിച്ചു. കേടുപാട് സംഭവിച്ച ഗൃഹോപകരണങ്ങൾക്കായി സൗജന്യ സർവിസ് ക്യാമ്പുമുണ്ട്. ഉടൻ തന്നെ ബിസ്മിയുടെ ഹൈപ്പർ ഡിവിഷനും ഇവിടെ പ്രവർത്തനം ആരംഭിക്കും.

അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഗൃഹോപകരണങ്ങളുടെ വിശാലമായ കലക്ഷൻ 50 ശതമാനം വിലക്കുറവിലാണ് സജ്ജമാക്കിയിരിക്കുന്നത്. 2020ഒാടെ കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഷോറൂം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ മൂവായിരത്തിലേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അജ്മൽ പറഞ്ഞു.

SPONSORED

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bismi groupbismi new showroombismi connect
News Summary - bismi connect newshoroom in palarivattom-business
Next Story