Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമീ ടു: ബിന്നി...

മീ ടു: ബിന്നി ബൻസാലിനോട്​ യുവതി മാപ്പ്​ പറഞ്ഞു

text_fields
bookmark_border
മീ ടു: ബിന്നി ബൻസാലിനോട്​ യുവതി മാപ്പ്​ പറഞ്ഞു
cancel

ബംഗളൂരു: മീ ടു വിവാദത്തിൽ ബിന്നി ബൻസാലിനെതിരെ ആരോപണം ഉന്നയിച്ച യുവതി മാപ്പ്​ പറഞ്ഞു. യുവതിക്കെതിരെ ബിന്നി ബൻസാൽ പൊലീസിൽ പരാതി നൽകിയതിന്​ പിന്നാലെയാണ്​ മാപ്പപേക്ഷ. ബിന്നിയുടെ പരാതിയിൽ പൊലീസ്​ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ ആരോപണങ്ങളിൽ താൻ മാപ്പപേക്ഷിക്കുകയാണെന്ന്​ യുവതി അറിയിക്കുകയായിരുന്നു. തുടർന്ന്​ ബിന്നി പരാതി പിൻവലിച്ചു. ഇക്കണോമിക്​സ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

മീ ടു ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്​ ബിന്നി ബൻസാലിനെ ഫ്ലിപ്​കാർട്ടിൽ നിന്നും കമ്പനിയുടെ ഉടമസ്ഥരായ വാൾമാർട്ട്​ പുറത്താക്കിയിരുന്നു. യുവതിക്കെതിരെ പരാതി നൽകുമെന്ന്​ ബിന്നി ബൻസാൽ വ്യക്​തമാക്കിയിരുന്നു. ഫ്ലിപ്​കാർട്ടിൽ ജോലി ചെയ്​തിരുന്ന സമയത്ത്​ ബിന്നിയിൽ നിന്ന്​ മോശം പെരുമാറ്റം ഉണ്ടായെന്നാണ്​ യുവതിയുടെ ആരോപണം.

അതേസമയം, ആരോപണങ്ങളെ കുറിച്ച്​ വാൾമാർട്ട്​ അന്വേഷിച്ചിരുന്നു. ഇതിൽ ഇരുവരും തമ്മിൽ പരസ്​പരം സമ്മതപ്രകാരമുള്ള ബന്ധമാണ്​ ഉണ്ടായിരുന്നതെന്ന്​ വാൾമാർട്ട്​ അന്വേഷണത്തിൽ കണ്ടെത്തിയെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flipkartmalayalam newsMe TooBinny bansal
News Summary - Binny Bansal withdrew police complaint against woman-Business news
Next Story