Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബാങ്ക്​...

ബാങ്ക്​ സ്വകാര്യവൽക്കരണത്തി​നെതിരെ പ്രതിഷേധം ​ശക്​തമാവുന്നു

text_fields
bookmark_border
PNB
cancel

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പി​​െൻറ പശ്​ചാത്തലത്തിൽ ബാങ്ക്​ സ്വകാര്യവൽക്കരണമെന്ന ആശയം വീണ്ടും സജീവമാവുന്നു. ബാങ്കുകളുടെ കിട്ടാകടം വർധിക്കുന്നതി​​െൻറ പശ്​ചാത്തലത്തിൽ ഇത്​ ഫലപ്രദമായി നേരിടാൻ സ്വകാര്യവൽക്കരണമാണ്​ പോംവഴിയെന്ന വാദമാണ്​ ഒരു വിഭാഗം സാമ്പത്തിക വിദഗ്​ധർ ഉയർത്തുന്നത്​. എന്നാൽ ഇതിനെതിരെ പ്രതിഷേധവും ശക്​തമാവുകയാണ്​. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതിനെതിരെ വിവിധ ബാങ്ക്​ സംഘടനകൾ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിക്ക്​ കത്തയച്ചു.

രാജ്യത്ത്​ ആഴത്തിൽ പടർന്നുകിടക്കുന്ന ബാങ്കിങ്​ സംവിധാനത്തെയാകെ തകർന്ന തീരുമാനമാവും സ്വകാര്യവൽക്കരമെന്നാണ്​ വിവിധ സംഘടനകൾ പറയുന്നത്​. അതുകൊണ്ട്​ സ്വകാര്യവൽക്കരണ നീക്കത്തിൽ സർക്കാർ പിൻമാറണമെന്നാണ്​ ഇവരുടെ ആവശ്യം. 

അതേ സമയം, ബാങ്കുകളിൽ നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക്​ ആർ.ബി.​െഎയും കാരണമാണെന്ന വാദവും ഉയരുന്നുണ്ട്​. കിട്ടാകടം ഉൾപ്പടെയുള്ള പ്രശ്​നങ്ങളുണ്ടാ​​േമ്പാൾ ബാങ്കുകൾക്ക്​ മാർ​ഗനിർദേശം നൽകേണ്ടത്​ ആർ.ബി.​െഎ ആണെന്ന്​ കേന്ദ്രബാങ്കി​​െൻറ മുൻ ഡെപ്യൂട്ടി ഗവർണർ എസ്​.എസ്​ മുന്ദ്ര ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleybankpublic sectormalayalam news
News Summary - Bank union writes to Arun Jaitley against privatising public sector banks-Business news
Next Story