നീരവ് മോദിക്കെതിരെ കേസുമായി ബാങ്ക് ഒാഫ് ഇന്ത്യ ഹോേങ്കാങ് കോടതിയിൽ
text_fieldsന്യൂഡൽഹി: വായ്പയെടുത്ത് ഇന്ത്യ വിട്ട നീരവ് േമാദിക്കെതിരെ നടപടികളുമായി ബാങ്ക് ഒാഫ് ഇന്ത്യ. നീരവ് മോദി വായ്പയായിയെടുത്ത 6.25 മില്യൺ ഡോളർ തിരികെ ലഭിക്കുന്നതിനായി ഹോേങ്കാങ് കോടതിയിലാണ് ബാങ്ക് ഒാഫ് ഇന്ത്യ കേസ് നൽകിയത്. നീരവ് മോദിക്കും അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള ഫയർസ്റ്റാർ ഡയമണ്ട്, ഫയർസ്റ്റാർ ഡയമണ്ട് ഇൻറർനാഷണൽ തുടങ്ങിയ കമ്പനികൾക്കുമെതിരായാണ് കേസ്.
പഞ്ചാബ് നാഷണൽ ബാങ്കിന് ശേഷം നീരവ് മോദിക്കെതിരെ കേസ് നൽകുന്ന രണ്ടാമത്തെ ബാങ്കാണ് ബാങ്ക് ഒാഫ് ഇന്ത്യ. നീരവ് മോദിയിൽ നിന്ന് പണം തിരികെ ലഭിക്കുന്നതിനായി പി.എൻ.ബിയും കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.എൻ.ബി ബാങ്കിൽ നിന്ന് നീരവ് മോദി ഏകദേശം 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
നിലവിൽ നീരവ് മോദി ഹോേങ്കാങിലുണ്ടെന്നാണ് അന്വേഷണ എജൻസികളുടെ വിശ്വാസം. നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്നതിനായി ഹോേങ്കാങ് സർക്കാറിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
