വീണ്ടും ബാങ്ക് തട്ടിപ്പ്; ഇക്കുറി നഷ്ടമായത് ഒന്നര ലക്ഷം രൂപ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒാൺലൈൻ ബാങ്ക് തട്ടിപ്പ്. എസ്.ബി.െഎ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്. ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയിൽ നിന്നും 1,32,927 രൂപയും തലസ്ഥാനത്തെ ആശുപത്രിയിൽ ജോലി െചയ്യുന്ന ഡോ. വീണയിൽ നിന്നും 30,000 രൂപയുമാണ് തട്ടിയെടുത്തത്.
ശോഭനയുടെ അക്കൗണ്ടിൽ നിന്ന് 19 23 തീയതികൾക്കിടെ 60 തവണയാണ് പണം നഷ്ടമായത്. വീണയുടെ അക്കൗണ്ടിൽ നിന്നും അഞ്ച് തവണ പണം നഷ്ടമായി. അക്കൗണ്ടിൽ നിന്ന് പണം എടുക്കുന്നതിന് മുമ്പായി ഒ.ടി.പിയൊന്നും വന്നിരുന്നില്ലെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ആപ്പിൾ െഎ ട്യൂൺസ്, ഗൂഗിൾ യങ് ജോയ് തുടങ്ങിയ സൈറ്റുകളിലുടെയാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം.
സംസ്ഥാനത്ത് പുറത്ത് നിന്നുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. മൂന്ന് മാസം മുമ്പും തിരുവനന്തപുരത്ത് സമാനരീതിയിൽ തട്ടിപ്പ് നടന്നിരുന്നു.
