സ്െറ്റർലിങ് ബയോടെക് ഉടമകളുടെ 9,778 കോടിയുടെ സ്വത്തുക്കൾ ഇ.ഡി ഏറ്റെടുത്തു
text_fieldsമുംബൈ: ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്െറ്റർലിങ് ബയോടെക് ലിമിറ്റഡിൻെറ 9,778 കോടി മൂല്യം വരുന ്ന സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. നൈജീരിയയിലെ നാല് എണ്ണ റിഗ്ഗുകൾ, ബിസിനസ് ജെറ്റ്, ലണ്ടനിലെ ഫ്ലാറ്റ് എന്നിവയാണ് ഏറ്റെടുത്തത്. കമ്പനിയുടെ പ്രൊമോട്ടർമാരായ നിതിൻ സന്ദേശര, ചേതൻ സന്ദേശര, ദീപ്തി സന്ദേശര എന്നിവർക്കെതിരെ ബാങ്ക് തട്ടിപ്പ് കേസ് ഇ.ഡി രജിസ്റ്റർ ചെയ്തിരുന്നു.
കമ്പനിക്കായി എടുത്ത വായ്പ നൈജീരിയയിലെ അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് ഇവർക്കെതിരായ പരാതി. ആർ.ബി.ഐ നിയമങ്ങൾ ഇവർ ലംഘിച്ചുവെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
അറ്റ്ലാൻറിക് ബ്ലു വാട്ടർ സർവീസ് എന്ന കമ്പനിയുടെ പേരിലാണ് ഇവരുടെ കപ്പലുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യു.എസിലാണ് ബിസിനസ് ജെറ്റിൻെറ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്.
