Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനിരവധി ശാഖകൾ...

നിരവധി ശാഖകൾ പൂട്ടാനൊരുങ്ങി ബാങ്ക്​ ഓഫ്​ ബറോഡ

text_fields
bookmark_border
bank-of-baroda-23
cancel

തൃശൂർ: ദേന, വിജയ ബാങ്കുകളെ ലയിപ്പിച്ച്​ ഏപ്രിൽ ഒന്നിന്​ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു​മേഖലാ ബാങ്കായി മാറിയ ബാങ്ക്​ ബറോഡയുടെ 900ഓളം ശാഖകളുടെ ഭാവി പ്രവർത്തനം അനിശ്ചിത്വത്തിൽ. ഇതിൽ നിരവധി ശാഖകൾ പൂട്ടും. മറ്റുള്ളവയുടെ പ്ര വർത്തനം പുതിയ സ്ഥലത്തേക്ക്​ മാറ്റും.

പൂ​ട്ടേണ്ട ശാഖകളുടെ കണക്ക്​ എടുത്തു വരികയാണെന്ന്​ ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. മൂന്ന്​ ബാങ്കി​​െൻറയും ശാഖകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളുണ്ട്​. ചിലയിടങ്ങളിൽ ഒറ്റ കെട്ടിടത്തിൽതന്നെ ഇവ പ്രവർത്തിക്കുന്നുണ്ട്​. പേര്​ ബാങ്ക്​ ഓഫ്​ ബറോഡ എന്ന്​ മാറ്റി. എന്നാൽ, ഒരേ സ്ഥലത്ത്​ ഒരു ബാങ്കി​​െൻറ ഒന്നിലധികം ശാഖകൾ പ്രവർത്തിക്കുന്നത്​ ആശാസ്യമല്ല. പ്രധാനപ്രശ്​നം ഇതിലെ പാഴ്​ചെലവാണ്​. അത്​ കുറക്കുന്നതിനാണ്​ മുൻഗണന.

റീജണൽ, സോണൽ ഓഫീസുകളുടെ കാര്യത്തിലും ​ഇതേ പ്രശ്​നമുണ്ട്​. ഇതും ഓരോന്നായി കുറക്കണം. എ.ടി.എമ്മുകളും കുറക്കും. ജീവനക്കാർക്ക്​ വി.ആർ.എസിന്​ അവസരം നൽകിയിട്ടുണ്ട്​. ലയനത്തോടെ വിവിധ ശാഖകളും ഓഫീസുകളും പൂട്ടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ആധിക്യമുണ്ടാകും. വി.ആർ.എസിലൂടെ അത്​ ഒരു പരിധിവരെ കുറക്കാമെന്ന പ്രതീക്ഷയിലാണ്​ ബാങ്ക്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsbank of barodamalayalam news
News Summary - bank of baroda branches shut down- Business news
Next Story