എ.ടി.എമ്മുകളിൽ സ്വകാര്യ ഏജൻസികളുടെ തിരിമറി
text_fieldsകൊച്ചി: എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിെൻറ മറവിൽ സ്വകാര്യ ഏജൻസികൾ നടത്തുന്നത് വൻ തട്ടിപ്പ്. എ.ടി.എമ്മിൽ നിറയ്ക്കാൻ ബാങ്കുകൾ ഏൽപ്പിക്കുന്ന പണം പലിശക്ക് മറിച്ചുകൊടുത്തും മറ്റാവശ്യങ്ങൾക്ക് തിരിമറി നടത്തിയുമാണ് വെട്ടിപ്പ്. ഇത് ചില ബാങ്കുകളുടെ ശ്രദ്ധയിൽപ്പെെട്ടങ്കിലും പ്രതിരോധിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്. സംസ്ഥാനത്ത് വിവിധ ബാങ്കുകളുടെ 9182 എ.ടി.എം കൗണ്ടറുണ്ടെന്നാണ് 2017 മാർച്ച് വരെയുള്ള കണക്ക്. എ.ടി.എമ്മുകൾ കൂടിയതോടെ ഭൂരിഭാഗം ബാങ്കുകളും ഇവിടങ്ങളിൽ പണം നിറക്കാനുള്ള ചുമതല സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകി. നിറച്ച പണത്തിെൻറ കണക്കിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പ്. ആവശ്യത്തിന് എത്തിച്ചിട്ടും ചില എ.ടി.എമ്മുകളിൽ പണം ലഭ്യമാകാതെ വന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായി നടക്കുന്ന തട്ടിപ്പ് പുറത്തുവന്നത്.
ബാങ്കുകൾ ഏൽപിക്കുന്ന തുകയിൽനിന്ന് കുറച്ചുമാത്രം എ.ടി.എമ്മുകളിൽ നിക്ഷേപിക്കുകയും ബാക്കി തിരിമറി നടത്തുകയുമാണ് ഏജൻസികൾ െചയ്യുന്നത്. ഇത്തരത്തിൽ തിരിമറി നടത്താൻ രാജ്യവ്യാപകമായി ലോബി പ്രവർത്തിക്കുന്നതായും പറയുന്നു. എ.ടി.എമ്മിൽ നിറക്കുന്ന പണം നേരിട്ട് എണ്ണി തിട്ടപ്പെടുത്താൻ ബാങ്കിന് സംവിധാനമില്ല. ഏജൻസികൾ മെഷീനുകളിൽ രേഖപ്പെടുത്തുന്ന തുക വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ. ഇടപാടുകാർ പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തുേമ്പാൾ ബാങ്ക് അധികൃതർ എ.ടി.എമ്മിെൻറ പരിപാലന ചുമതലയുള്ള ഏജൻസിയെ ബന്ധപ്പെടും. സാേങ്കതിക പിഴവാണെന്നാകും മറുപടി. തകരാർ തീർക്കാനെന്ന പേരിലെത്തുന്ന സംഘം രഹസ്യമായി കുറവുള്ള പണം നിക്ഷേപിക്കും.
ഉന്നത ബാങ്ക് അധികൃതരുടെ കൂടെ ഒത്താശയോടെയാണ് ഇത്തരം തട്ടിെപ്പന്നും പറയുന്നു. എ.ടി.എമ്മുകളിലെ കാമറ ദൃശ്യങ്ങൾ ബാങ്കധികൃതർ കൃത്യമായി പരിശോധിക്കാത്തതും തട്ടിപ്പിന് സൗകര്യമൊരുക്കുന്നു. ശരാശരി ഒരു എ.ടി.എമ്മിൽ പ്രതിദിനം 40 ലക്ഷം വരെയാണ് നിറക്കുക. 50 എ.ടി.എമ്മുകൾ നിറക്കാൻ കരാെറടുക്കുന്ന ഏജൻസിക്ക് ഒരു കോടിയോളം രൂപ സ്ഥിരമായി തിരിമറി നടത്താമെന്ന് പൊതുമേഖല ബാങ്കുദ്യോഗസ്ഥരുടെ സംഘടന ഭാരവാഹികൂടിയായ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
