Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബാങ്ക്​ അക്കൗണ്ടിന്​...

ബാങ്ക്​ അക്കൗണ്ടിന്​ താൽക്കാലിക വിലാസം മതി

text_fields
bookmark_border
bank-account
cancel

തൃ​ശൂ​ർ: ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ ഇ​നി താ​ൽ​ക്കാ​ലി​ക വി​ലാ​സ​വ​ും സ്വീ​ക​രി​ക്കും. ജോ​ലി​ക്കും മ​റ്റു​മാ​യി മ​റ്റി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ​െക.​വൈ.​സി (നോ ​യു​വ​ർ ക​സ്​​റ്റ​മ​ർ) വ്യ​വ​സ ്ഥ​ക​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി. ആ​ധാ​ർ കാ​ർ​ഡി​ൽ കാ​ണി​ച്ച വി​ലാ​സം ഉ​പ​യോ​ഗി​ച്ച്​ മ​റ്റ ൊ​രി​ട​ത്ത്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന​വ​രെ ​ഉ​ദ്ദേ​ശി​ച്ച്​ ‘ക​ള്ള​പ്പ​ ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ’ (പ്രി​വ​ൻ​ഷ​ൻ ഓ​ഫ്​ മ​ണി ലോ​ൺ​​ഡ്രി​ങ്) നി​യ​മ​ത്തി​ൽ കേ​ന്ദ്രം ഭേ​ദ​ഗ​തി വ​രു​ത്തി​യ​തോ​ടെ​യാ​ണ്​ താ​ൽ​ക്കാ​ലി​ക വി​ലാ​സ​ത്തി​ലും ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ അ​നു​മ​തി​യാ​യ​ത്.

സ്ഥി​ര​താ​മ​സ​മു​ള്ള സ്ഥ​ല​ത്തു​നി​ന്ന്​ മ​റ്റൊ​രി​ട​ത്തേ​ക്ക്​ ജോ​ലി​ക്കാ​യോ മ​​റ്റോ പോ​കു​ന്ന​വ​ർ​ക്ക്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ കെ.​വൈ.​സി വ്യ​വ​സ്ഥ​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന പ്ര​യാ​സം പ​രി​ഗ​ണി​ച്ചാ​ണ്​ ഈ ​മാ​റ്റം.
അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ ന​ൽ​കു​ന്ന ആ​ധാ​ർ കാ​ർ​ഡി​ലെ വി​ലാ​സ​വും അ​ക്കൗ​ണ്ട്​ തു​ട​ങ്ങേ​ണ്ട​യാ​ളു​ടെ പ്രാ​ദേ​ശി​ക വി​ലാ​സ​വും ര​ണ്ടാ​ണെ​ങ്കി​ൽ ആ​ധാ​റി​നൊ​പ്പം സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക വി​ലാ​സം ബാ​ങ്കി​ൽ ന​ൽ​കി​യാ​ൽ മ​തി. ഈ ​വി​ലാ​സ​വും അ​ക്കൗ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തും. നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ കേ​ന്ദ്ര റ​വ​ന്യൂ വ​കു​പ്പ്​ വ്യാ​ഴാ​ഴ്​​ച ഇ​ത്​ സം​ബ​ന്ധി​ച്ച്​ വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി.

ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​ൻ ആ​ധാ​ർ കെ.​വൈ.​സി​യാ​യി ന​ൽ​കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ക. ആ​ധാ​ർ കാ​ർ​ഡി​ലെ വി​ലാ​സം മാ​റ്റാ​ൻ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. ആ​ധാ​റി​ലെ വി​ലാ​സം കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​ത്ത​ന്നെ തു​ട​രും. പു​തി​യ അ​ക്കൗ​ണ്ട്​ തു​ട​ങ്ങാ​നും അ​ക്കൗ​ണ്ട്​ മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ മാ​റ്റാ​നും പ്രാ​ദേ​ശി​ക വി​ലാ​സം ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank accountmalayalam newsSabings account Business news
News Summary - Bank account Opening-Kerala news
Next Story