Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎണ്ണക്കപ്പലുകൾക്ക്​...

എണ്ണക്കപ്പലുകൾക്ക്​ വിലക്ക്​ കർശനമാക്കി 

text_fields
bookmark_border
എണ്ണക്കപ്പലുകൾക്ക്​ വിലക്ക്​ കർശനമാക്കി 
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി-​ഖ​ത്ത​ർ റൂ​ട്ടി​ലെ എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ സ​ഞ്ചാ​ര വി​ല​ക്ക്​ അ​ബൂ​ദ​ബി പെ​ട്രോ​ളി​യം പോ​ർ​ട്ട്​​സ്​ അ​തോ​റി​റ്റി വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി. ഖ​ത്ത​റി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലോ മേ​ൽ​നോ​ട്ട​ത്തി​ലോ അ​ല്ലാ​ത്ത​തും ഖ​ത്ത​ർ പ​താ​ക വ​ഹി​ക്കാ​ത്ത​തു​മാ​യ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക്​ യാ​ത്രാ​നു​മ​തി ന​ൽ​കി ഒ​രു ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തു വ​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്​ ബു​ധ​നാ​ഴ്​​ച രാ​ത്രി വൈ​കി ര​ണ്ട്​ സ​ർ​ക്കു​ല​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യി റോ​യി​േ​ട്ട​ഴ്​​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

അ​തേ​സ​മ​യം എ​മി​റേ​റ്റ്​​സ്​ പോ​സ്​​റ്റ്​  ഖ​ത്ത​റി​ലേ​ക്കു​ള്ള ത​പാ​ൽ സ​ർ​വീ​സ്​ നി​ർ​ത്തി. ജൂ​ൺ ആ​റ്​ മു​ത​ൽ ത​ന്നെ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത്​ വ​രെ നി​രോ​ധ​നം തു​ട​രും. അ​യ​ക്ക​പ്പെ​ടാ​ത്ത ഖ​ത്ത​റി​ലേ​ക്കു​ള്ള ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ പോ​സ്​​റ്റ​ൽ ചാ​ർ​ജ്​ ഉ​ൾ​പ്പെ​െ​ട ഉ​ട​മ​സ്​​ഥ​ർ​ക്ക്​ മ​ട​ക്കി ന​ൽ​കു​മെ​ന്നും എ​മി​റേ​റ്റ​സ്​ പോ​സ്​​റ്റ്​ ഗ്രൂ​പ്പ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qutar issue
News Summary - ban for oil ship in qutar
Next Story